Published: January 14, 2026 10:19 AM IST Updated: January 14, 2026 10:26 AM IST
1 minute Read
സിഡ്നി∙ ഓസ്ട്രേലിയയിലെ ഫ്രാഞ്ചൈസി ക്രിക്കറ്റായ ബിഗ് ബാഷ് ലീഗിലെ (ബിബിഎൽ) മത്സരത്തിനിടെ നിർബന്ധിത റിട്ടയേഡ് ഔട്ടിന് വിധേയനായി പാക്ക് താരം മുഹമ്മദ് റിസ്‌വാൻ. സിഡ്നി തണ്ടേഴ്സിനെതിരായ മത്സരത്തിനിടെയാണ് മെൽബൺ റെനഗേഡ്സ് താരമായ റിസ്‍വാനോട് ‘ബാറ്റിങ് മതിയാക്കി’ തിരികെ വരാൻ ടീം ആവശ്യപ്പെട്ടത്. സാധാരണ ഗതിയിൽ ബാറ്റർക്ക് പരുക്കേൽക്കുകയും റിട്ടയേഡ് ഹർട്ട് ആയി മടങ്ങിയ ശേഷം ബാറ്റിങ്ങിന് തിരിച്ചെത്താൻ സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ് റിട്ടയേഡ് ഔട്ടായി കണക്കാക്കുന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റെഡഗേഡ്സ്, 18 ഓവറിൽ 4ന് 154 എന്ന സ്കോറിൽ നിൽക്കെയായിരുന്നു സംഭവം. 26 പന്തിൽ 23 റൺസുമായി ബാറ്റ് ചെയ്തിരുന്ന റിസ്‌വാന്റെ മെല്ലെപ്പോക്ക് ടീമിനെ പ്രതികൂലമായി ബാധിച്ചതോടെയാണ് താരത്തെ തിരിച്ചുവിളിക്കാൻ ടീം തയാറായത്. പിന്നാലെ 20 ഓവറിൽ 8ന് 170 എന്ന സ്കോറിലാണ് റെനഗേഡ്സ് ഇന്നിങ്സ് അവസാനിപ്പിച്ചത്. സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 101.82 സ്ട്രൈക്ക് റേറ്റിൽ 167 റൺസാണ് റിസ്‌വാന്റെ നേട്ടം.
ഈ വർഷം വിവിധ ട്വന്റി20 ലീഗുകളിലായി റിട്ടയേഡ് ഔട്ടാകുന്ന ആറാമത്തെ താരമാണ് റിസ്‌വാൻ. ബിബിഎലിൽ തന്നെ സിഡ്നി തണ്ടേഴ്സ് താരം നിക് മാഡിസൻ കഴിഞ്ഞ മത്സരത്തിൽ റിട്ടയേഡ് ഔട്ടായിരുന്നു.
English Summary:








English (US) ·