വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്. ഷൂട്ടിങ് ഇടവേളയില്‍ എല്ലാവരും വട്ടം കൂടി നില്‍ക്കെ പ്രണവ് ആ സിനിമയിലെ ഗറ്റപ്പില്‍ ഡാന്‍സി കളിക്കുന്നതാണ് വീഡിയോ.
രാത്രി ഉറക്കം വരാതെ ഇരുന്ന് കരയാന്‍ തുടങ്ങി, സ്ട്രസ്സും ഉറക്കക്കുറവും വണ്ണം കൂട്ടി; എന്താണ് ചെയ്തത് എന്ന് ഗ്രേസ് ആന്റണി
കമലദളത്തിലെ മോഹന്‍ലാല്‍, ദേവദൂതനിലെ മോഹന്‍ലാല്‍ എന്നൊക്കെ പറഞ്ഞ് ആ ലുക്കിനെയും മോഹന്‍ലാലിനെയും താരതമ്യപ്പെടുത്തി നിരവധി കമന്റുകള്‍ വരുന്നുണ്ട്. പ്രണവിന്റെ എനര്‍ജിയും മോഹന്‍ലാലിന്റേതിന് സമാനമാണെന്നും മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ എന്നൊക്കെയുമാണ് മറ്റ് കമന്റുകള്‍.
പ്രണവ് പൊതുവെ പൊതു വേദിയെ അഭിമുഖീകരിക്കാന്‍ മടിയുള്ള ആളാണ്. പൊതു ചടങ്ങില്‍ മൈക്ക് കൈയ്യില്‍ കൊടുത്താല്‍ പോലും പ്രണവ് സംസാരിക്കാറില്ല. അത്രയും ഇന്‍ട്രോവേര്‍ട്ട് ആയ പ്രണവ് തന്നെയാണോ ഇത്രയും ആളുകള്‍ കൂടി നിന്ന് കൈമുട്ടുമ്പോള്‍ നടുവില്‍ നിന്ന് ഡാന്‍സ് കളിക്കുന്നത് എന്നാണ് വേറെ ചിലരുടെ സന്ദേഹം
പ്രണവായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആശംസകളും ഇന്നസെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വലിയൊരു സൂപ്പര്‍സ്റ്റാറിന്റെ മകനായിട്ടും, ആ സമ്മര്‍ദ്ദങ്ങള്‍ക്കോ, ഉത്തരവാദിത്വങ്ങള്‍ക്കോ താരതമ്യപ്പെടുത്തലുകള്‍ക്കോ ഒന്നും നില്‍ക്കാതെ തന്റേതായ ലോകത്ത് സന്തോഷം കണ്ടെത്തുന്ന മനുഷ്യന്‍, ദ റിയല്‍ ചാര്‍ലി എന്നാണ് പ്രണവിനെ വിശേഷിപ്പിക്കുന്നത്.
ബ്രാന്റഡ് വസ്ത്രങ്ങളോ ഗാഡ്ജറ്റ്‌സുകളോ ഒന്നിനോടും പ്രണവിന് ഭ്രമമില്ല. യാത്രകളും എഴുത്തുമാണ് ഏറ്റവും പ്രധാനം. അഭിനയിക്കുന്നത് പോലും തന്റെ യാത്രകള്‍ക്കുള്ള ചെലവിന് വേണ്ടിയാണ്. പോകുന്നിടത്ത് കിടക്കും, അവിടെ കിട്ടുന്നത് കഴിക്കും. ഇന്നത്തെ സോഷ്യല്‍ മീഡിയ ജീവിതവുമായി പ്രണവിന് ബന്ധമില്ല. ആളുകളെ നേരിട്ട് കാണുന്നു, അവരുടെ സുഖ സന്തോഷങ്ങള്‍ നേരിട്ട് അനുഭവിക്കുന്നു.
വളരെ ലളിതമായ ജീവിത ശൈലിയാണ് പ്രണവിന്റേത്. 2015 ല്‍ പുറത്തിറങ്ങിയ ഡയസ് ഇറേയാണ് പ്രണവിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സിനിമ. അടുത്ത സിനിമ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മകനേ തിരികെ വരൂ, ഒരു സിനിമ ചെയ്യൂ എന്ന് ആരാധകര്‍ മുറവിളി കൂട്ടുന്നുണ്ട്.




English (US) ·