മത്സരം ഇന്ത്യ തോറ്റെങ്കിലും ‘ഇരട്ട സെഞ്ചറി’ കരുത്താക്കി ഋഷഭ് പന്ത്; ഐസിസി റാങ്കിങ്ങിൽ വൻ കുതിപ്പ്, കരിയറിലെ മികച്ച സ്ഥാനത്ത്

6 months ago 6

മനോരമ ലേഖകൻ

Published: June 26 , 2025 08:58 AM IST

1 minute Read

CRICKET-ENG-IND
ഋഷഭ് പന്ത്

ദുബായ്∙ ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ താരം ഋഷഭ് പന്ത് ഏഴാമത്. പന്തിന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലെയും സെഞ്ചറി നേട്ടമാണ് റാങ്കിങ്ങിൽ മുന്നേറ്റമുണ്ടാക്കാൻ പന്തിനെ സഹായിച്ചത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 5 സ്ഥാനം മെച്ചപ്പെടുത്തി 20–ാം റാങ്കിലെത്തി.

ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാമത്. നാലാം സ്ഥാനത്തുള്ള യശസ്വി ജയ്സ്വാളാണ് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യൻ താരം. ബോളർമാരുടെ റാങ്കിങ്ങിൽ ജസ്പ്രീത് ബുമ്ര ഒന്നാം സ്ഥാനത്തു തുടരുന്നു.

English Summary:

ICC Rankings: Rishabh Pant Reaches Career-Best 7th Rank successful ICC Batting Rankings.

Read Entire Article