മത്സരത്തിനു തയാറെടുക്കുന്നതിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണു, ബംഗ്ലദേശ് ക്രിക്കറ്റ് പരിശീലകന് ദാരുണാന്ത്യം

3 weeks ago 2

ഓൺലൈൻ ഡെസ്ക്

Published: December 28, 2025 10:44 AM IST

1 minute Read

മഹ്ബൂബ് അലി സാക്കി
മഹ്ബൂബ് അലി സാക്കി

ധാക്ക∙ ബംഗ്ലദേശിലെ ക്രിക്കറ്റ് ടീം പരിശീലകൻ മഹ്ബൂബ് അലി സാക്കി കുഴഞ്ഞുവീണു മരിച്ചു. ബംഗ്ലദേശ് പ്രീമിയർ ലീഗിലെ ധാക്ക ക്യാപിറ്റൽസ് ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ് സാക്കി. സിൽഹെറ്റിൽ രാജ്ഷാഹി വാരിയേഴ്സിനെതിരായ മത്സരത്തിനുള്ള ഒരുക്കങ്ങൾക്കിടെയാണ് സാക്കി കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണു മരണകാരണം.

കുഴഞ്ഞുവീണപ്പോൾ സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ വിദഗ്ധരും സാക്കിയെ പരിശോധിച്ചിരുന്നു. ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റും മുൻപ് പരിശീലകനു സിപിആറും നൽകിയിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സാക്കിയുടെ വിയോഗത്തിനു പിന്നാലെ ധാക്ക ക്യാപിറ്റല്‍സിലെയും രാജ്ഷാഹി വാരിയേഴ്‌സിലെയും താരങ്ങൾ മത്സരത്തിനിടെ ആദരാഞ്ജലി അര്‍പ്പിച്ച് ഒരു മിനിറ്റ് മൗനം ആചരിച്ചു.

സാക്കിയുടെ മരണത്തിൽ ബംഗ്ലദേശ് താരം ഷാക്കിബുൾ ഹസന്‍ അനുശോചനം രേഖപ്പെടുത്തി. കരിയറിന്റെ തുടക്കകാലം മുതൽ പ്രൊഫഷനൽ താരമെന്ന നിലയിൽ മെഹ്ബൂബ് അലി സാക്കിയെ അറിയാമെന്നും അദ്ദേഹവുമായി സംസാരിച്ചത് നല്ല ഓർമകളായി ഉണ്ടെന്നും ഷാക്കിബ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘‘അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ജോലി ചെയ്യുന്നതിനായി ക്രിക്കറ്റ് ഗ്രൗണ്ടിൽ നിൽക്കുമ്പോഴാണ് സാക്കിയുടെ മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയാണ്.’’– ഷാക്കിബുൾ ഹസൻ പ്രതികരിച്ചു.

English Summary:

Mahbub Ali Zaki, a cricket manager successful Bangladesh, passed away. He collapsed during preparations for a Bangladesh Premier League match. Zaki's decease has been wide mourned by the cricket community.

Read Entire Article