മത്സരത്തിനു മണിക്കൂറുകൾക്കു മുൻപ് ക്യാപ്റ്റൻസി ഒഴിഞ്ഞ് ശ്രേയസ് അയ്യർ, ഇന്ത്യൻ ടീം ക്യാംപ് വിട്ടു

4 months ago 4

ഓൺലൈൻ ഡെസ്ക്

Published: September 23, 2025 03:22 PM IST Updated: September 23, 2025 05:59 PM IST

1 minute Read

shreyas-iyer-vs-gt
ശ്രേയസ് അയ്യർ

ലക്നൗ∙ ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം ടെസ്റ്റിനു തൊട്ടുമുൻപ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഇന്ത്യ എ ടീം താരം ശ്രേയസ് അയ്യർ. ടീം ക്യാംപ് വിട്ട അയ്യർ ചൊവ്വാഴ്ച തുടങ്ങിയ രണ്ടാം ടെസ്റ്റിൽ കളിക്കുന്നില്ല. ശ്രേയസിന്റെ അഭാവത്തിൽ യുവതാരം ധ്രുവ് ജുറേലാണു ടീമിനെ നയിക്കുന്നത്. മത്സരം തുടങ്ങുന്നതിനു മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ശ്രേയസ് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത്.

ശ്രേയസ് അയ്യർ ടീം വിടാനുള്ള കാരണം എന്താണെന്ന് താരമോ, ബിസിസിഐയോ പ്രതികരിച്ചിട്ടില്ല. വ്യക്തിപരമായ ചില കാരണങ്ങളാൽ ശ്രേയസ് അയ്യർ ലക്നൗവിലെ ടീം ക്യാംപ് വിട്ടെന്നാണ് അനൗദ്യോഗികമായ വിവരം. ശ്രേയസ് അയ്യർ മുംബൈയിലേക്കു പോയതായും സിലക്ടർമാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിൽനിന്നുള്ള പ്രതികരണം. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ശ്രേയസ് ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുമെന്നായിരുന്നു ആരാധക പ്രതീക്ഷ. അതിനിടെയാണ് ശ്രേയസ് ഇന്ത്യ എ ക്യാപ്റ്റൻസി ഒഴിഞ്ഞത്.

ഓസ്ട്രേലിയ എ ടീമിനെതിരായ ആദ്യ ടെസ്റ്റിൽ ശ്രേയസിനു തിളങ്ങാൻ സാധിച്ചിരുന്നില്ല. രണ്ട് ഇന്നിങ്സുകളിലുമായി എട്ട്, 13 റൺസുകളാണു താരം നേടിയത്. ട്വന്റി20യിൽ ഇംഗ്ലണ്ടിനെതിരായ പര്യടനത്തിലും ഏഷ്യാ കപ്പ് ടീമിലേക്കും ശ്രേയസിനെ ബിസിസിഐ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ഐപിഎലിൽ തകർത്തടിച്ച താരം, പഞ്ചാബ് കിങ്സിനെ ഫൈനൽ വരെയെത്തിച്ചിരുന്നു. ഈ വർഷം നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിലാണ് ശ്രേയസ് ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്.

English Summary:

Shreyas Iyer resigns from India A captaincy earlier the 2nd trial against Australia A. He near the squad campy citing idiosyncratic reasons. Youngster Dhruv Jurel is present starring the squad successful his absence.

Read Entire Article