Published: December 21, 2025 10:42 AM IST
1 minute Read
അഹമ്മദാബാദ്∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിനു ശേഷം വിക്കറ്റ് കീപ്പിങ് ഗ്ലൗ ആരാധകർക്കു സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ മൂന്നു കളികളിലും സഞ്ജുവിന് ബഞ്ചിലായിരുന്നു സ്ഥാനം. നാലാം മത്സരം ഉപേക്ഷിക്കുക കൂടി ചെയ്തതോടെ, അഞ്ചാം ട്വന്റി20യിൽ മാത്രമായിരുന്നു സഞ്ജു കളിക്കാനിറങ്ങിയത്. വൈസ് ക്യാപ്റ്റൻ ഗില്ലിനു പരുക്കേറ്റതോടെയാണ് സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്.
ഓപ്പണറായി ഇറങ്ങിയ മലയാളി താരം 22 പന്തുകളിൽനിന്ന് രണ്ടു സിക്സുകളും നാലു ഫോറുകളും ഉള്‍പ്പടെ 37 റൺസ് സ്വന്തമാക്കി. മത്സരത്തിനു ശേഷം ബൗണ്ടറി ലൈനിനു സമീപത്തെത്തിയ സഞ്ജു രണ്ടു കുട്ടികൾക്കാണ് ഗ്ലൗ ഊരി നൽകിയത്. ഗ്ലൗ ലഭിച്ച കുട്ടികളുടെ സന്തോഷവും വിഡിയോയിലുണ്ട്. ട്വന്റി20 പരമ്പര 3–1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രധാന വിക്കറ്റ് കീപ്പറായും ഓപ്പണിങ് ബാറ്ററായും കളിക്കാനുള്ള ഒരുക്കത്തിലാണു സഞ്ജു.
ഞായറാഴ്ച ടീം പ്രഖ്യാപിച്ചപ്പോൾ, വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയും വിക്കറ്റ് കീപ്പർ ജിതേഷ് ശർമയെയും സിലക്ടർമാർ ഒഴിവാക്കിയിരുന്നു. ജിതേഷിന് പകരക്കാരനായി ഇഷാൻ കിഷനും ടീമിലെത്തി. രണ്ടാം വിക്കറ്റ് കീപ്പറായാണ് ഇഷാൻ ലോകകപ്പ് കളിക്കുക. ആവശ്യമെങ്കില്‍ ടോപ് ഓർഡർ ബാറ്റർ മാത്രമായും ഇഷാനെ ഉപയോഗിക്കാൻ സാധിക്കും.
ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അക്ഷര്‍ പട്ടേൽ (വൈസ് ക്യാപ്റ്റൻ) അഭിഷേക് ശർമ, തിലക് വര്‍മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടന്‍ സുന്ദർ.
English Summary:








English (US) ·