02 September 2025, 10:11 PM IST

Photo | PTI
മുംബൈ: ഇന്ത്യന്‍ ദേശീയ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം നേടുന്നതിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു. 2025 സെപ്റ്റംബര്‍ 16 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഫാന്റസി സ്‌പോര്‍ട്‌സ് കമ്പനിയായ ഡ്രീം11-മായുള്ള കരാര്‍ അവസാനിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സ്‌പോണ്‍സര്‍മാരെ തേടുന്നത്. പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025 പാര്‍ലമെന്റില്‍ പാസായതിനു പിന്നാലെയാണ് ഡ്രീം11-നുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.
ഈമാസം ഒന്‍പതിന് യുഎഇയില്‍ തുടക്കമാവുന്ന ഏഷ്യാ കപ്പില്‍ ഒരു പ്രധാന സ്‌പോണ്‍സര്‍ ഇല്ലാതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങുക. 2027-ലെ പുരുഷ ലോകകപ്പ് ലക്ഷ്യമിട്ട് ഒരു ദീര്‍ഘകാല സ്‌പോണ്‍സര്‍ഷിപ്പ് പങ്കാളിത്തത്തിലാണ് ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മദ്യ ഉത്പന്നങ്ങള്‍, വാതുവെയ്പ്പ് അല്ലെങ്കില്‍ ചൂതാട്ട സേവനങ്ങള്‍, ക്രിപ്‌റ്റോ കറന്‍സി, ഓണ്‍ലൈന്‍ മണി ഗെയിമിങ് അല്ലെങ്കില്‍ പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ആക്ട് നിരോധിച്ചിട്ടുള്ളത്, പുകയില, അശ്ലീല സാഹിത്യം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പിന് അപേക്ഷിക്കാനാവില്ല.
എജുടെക് കമ്പനിയായ ബൈജൂസിന് പകരമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍ എന്ന നിലയില്‍ 2023 ജൂലായ് മുതല്‍ ഡ്രീം11, 358 കോടി രൂപയുടെ മൂന്നുവര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചിരുന്നു.
Content Highlights: bcci invited exertion for sponsorship squad india








English (US) ·