Samayam Malayalam•1 Apr 2026, 8:32 americium IST
സമാന്ത റുത്ത് പ്രഭുവും കീര്‍ത്തി സുരേഷും അടുത്ത സുഹൃത്തുക്കളാണ്. ഒന്നിച്ച് സിനിമകള്‍ ചെയ്തതുകൊണ്ടല്ല, സിനിമയ്ക്ക് അപ്പുറത്തുള്ള ബന്ധമാണ് ഇരുവരുടെയും
സമാന്ത റുത്ത് പ്രഭുവും കീർത്തി സുരേഷുംഞങ്ങള് ഒരുപാട് തവണ കണ്ടുമുട്ടിയിട്ടുണ്ട്, ശരിക്കും കീര്‍ത്തി ഒരു ഫയര്‍ ക്രാക്കര്‍ ആണ്. വളരെ റിയല്‍ ആയിട്ടുള്ള, സത്യസന്ധതയുള്ള ആളാണ് കീര്‍ത്തി. തനിക്കു ചുറ്റുമുള്ളവരെ ചിരിപ്പിക്കാനും കീര്‍ത്തിക്ക് അപാര കഴിവാണ്. ഞങ്ങള്‍ ഒരുമിച്ചരുന്നാല്‍ ചിരി നിര്‍ത്താന്‍ കഴിയില്ല, ഭയങ്കരമായ സെന്‍സ് ഓഫ് ഹ്യൂമറാണ് കീര്‍ത്തിക്ക്. കീര്‍ത്തിയുടെ ആ ഒരു സൈഡ് ആര്‍ക്കും അറിയില്ല, ജനങ്ങളുടെ മനസ്സില്‍ കീര്‍ത്തി ഒരു മഹാ നടിയാണ്, പക്ഷേ ശരിക്കുമുള്ള കീര്‍ത്തി വളരെ അധികം തമാശകള്‍ പറയുന്ന പൊട്ടിച്ചിരിക്കുന്ന, ചിരിപ്പിക്കുന്ന ആളാണ്.
Also Read: സത്യം മാത്രം പറയാന്‍ ഞാന്‍ ഹരിശ്ചന്ദ്രന്‍ ഒന്നുമല്ലല്ലോ; പറയേണ്ടത് പറയേണ്ടിടത്ത് പറയും എന്ന് ലക്ഷ്മി മേനോന്പുലര്ച്ചെ രണ്ട് മണിക്ക് വേണമെങ്കിലും കീര്‍ത്തി എഴുന്നേറ്റ് ഓടും, മദ്യപിച്ചിട്ടോ മറ്റോ ഒന്നുമല്ല. അത്രയും എനര്‍ജറ്റിക് ആണ് കീര്‍ത്തി. മൂന്ന് സെക്കന്റ് കൊണ്ട് നമ്മളെ തകര്‍ത്ത് കളയും വിധം എനര്‍ജെറ്റിക് ആയ, തമാശകള്‍ പറഞ്ഞ് കീഴ്‌പ്പെടുത്തുന്ന ആളാണ് കീര്‍ത്തി എന്നാണ് സമാന്ത റുത്ത് പ്രഭു പറഞ്ഞിരിയ്ക്കുന്നത്.
Also Read: വേണമെങ്കില്‍ വാട്‌സ് ആപ് ചാറ്റ് കാണിക്കാം; ദുല്‍ഖറുമായി എന്താണ് പ്രശ്‌നം എന്ന ചോദ്യത്തിന് ടൊവിനോയുടെ മറുപടി
കീര്‍ത്തി സുരേഷിന്റെയും സമാന്തയുടെയും സൗഹൃദം എത്രത്തോളമാണെന്ന് ഈ വീഡിയോയില്‍ വ്യക്തമാണെന്ന് പറഞ്ഞാണ് ആളുകള്‍ ഇത് ഏറ്റെടുത്തിരിയ്ക്കുന്നത്. ഒരു നായിക മറ്റൊരു നായികയെ പ്രശംസിക്കുന്ന ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെന്നും, ഇതാണ് ശരിക്കുമുള്ള പ്രോത്സാഹനം എന്നും ആരാധകര്‍ പറയുന്നു. ഒന്നിച്ച് സിനിമകള്‍ ചെയ്തിതിലൂടെയുള്ള സൗഹൃദമല്ല, സിനിമയ്ക്ക് അപ്പുറത്തെ ബന്ധമാണത്. മഹാനടി, സീമരാജ പോലുള്ള സിനിമകളില്‍ സമാന്ത റുത്ത് പ്രഭുവും കീര്‍ത്തി സുരേഷും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.





English (US) ·