'മദ്രാസ് മാറ്റിനി' ട്രെയ്‌ലര്‍ പുറത്തിറങ്ങി

7 months ago 8

മദ്രാസ് മോഷന്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'മദ്രാസ് മാറ്റിനി'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഡ്രീം വാരിയര്‍ പിക്ചേഴ്സ് അവതരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ഒരു കുടുംബ ചിത്രമാണ് 'മദ്രാസ് മാറ്റിനി'. ഒരു പ്രായം ചെന്ന സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരന്‍, തന്റെ കെയര്‍ടേക്കറുടെ ആലോചനപ്രകാരം സാധാരണ മനുഷ്യന്റെ ജീവിതം എഴുതാന്‍ തുടങ്ങുമ്പോള്‍ കാണുന്ന ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം പറയുന്നത്. കാര്‍ത്തികേയന്‍ മണി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ പ്രധാനതാരങ്ങളായി കാളി വെങ്കട്ട്, റോഷ്നി ഹരിപ്രിയന്‍, സത്യരാജ്, വിശ്വാ, ഷേര്‍ലി എന്നിവര്‍ വേഷമിടുന്നു.

ചിത്രത്തില്‍ നിരവധി ശ്രദ്ധേയരായ സാങ്കേതിക പ്രവര്‍ത്തകര്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ചിത്രം ജൂണ്‍ ആറിന് റിലീസ് ചെയ്യും.

സിനിമാറ്റോഗ്രഫി: ആനന്ദ് ജി.കെ, സംഗീതം: കെ.സി. ബാലസാരംഗന്‍, എഡിറ്റിങ്: സതീഷ് കുമാര്‍ സാമുസ്‌കി, കലാസംവിധാനം: ജാക്കി, പബ്ലിസിറ്റി ഡിസൈന്‍: ഭാരനിധരന്‍, മേക്കപ്പ്: കളിമുത്തു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഹരികൃഷ്ണന്‍, സൗണ്ട് മിക്‌സ്: പ്രമോദ് തോമസ്. പിആര്‍ഒ: എ.എസ്. ദിനേശ്, വിവേക് വിനയരാജ്.

Content Highlights: Madras Matinee Trailer Out Now!

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article