മധുബാലയും ഇന്ദ്രൻസും ഒന്നിക്കുന്ന ‘ചിന്ന ചിന്ന ആസൈ’; കേരളത്തിൽ തിയേറ്ററുകളിലെത്തിക്കാൻ ദുൽഖർ സൽമാൻ

3 months ago 8

നടി മധുബാലയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ‘വേഫെറർ ഫിലിംസ്’ ആണ് കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും.

ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. ‘റോജ’ എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകളിൽ ഇടംനേടിയ താരം മധുബാല, ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു കേന്ദ്ര കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

രചനയും സംവിധാനവും: വർഷാ വാസുദേവ്, സംഗീതം: ഗോവിന്ദ് വസന്ത്. വിത്യസ്തമായൊരു പ്രമേയവുമായി എത്തുന്ന ചിത്രം മികച്ചൊരു ദൃശ്യാനുഭവമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.

Read Entire Article