
അഹാന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം, ഗാനത്തിലെ മറ്റൊരു രംഗം | Photo: Instagram/ahaana_krishna, Mathrubhumi
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലെ 'തെരുവുകള്‍ നീ' എന്ന പാട്ടിന് ആരാധകരേറെയാണ്. അഹാന കൃഷ്ണയും സംവിധായകന്‍ ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ സഹോദരനുമായ ഫര്‍ഹാന്‍ ഫാസിലുമായിരുന്നു 2014-ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. തന്റെ ആദ്യസിനിമയായ 'ഞാന്‍ സ്റ്റീവ് ലോപ്പസി'ലെ 'തെരുവുകള്‍ നീ' എന്ന ഗാനത്തിലെ ഒരു രംഗം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍ അഹാന. പോസ്റ്റിന് പ്രതികരണവുമായി ഫര്‍ഹാനുമെത്തി.
ചിത്രത്തില്‍ അഞ്ജലി എന്ന കഥാപാത്രമായാണ് അഹാന അഭിനയിച്ചത്. അഞ്ജലിയുടെ പ്രണയിതാവായ സ്റ്റീവ് ലോപ്പസിനെയാണ് ഫര്‍ഹാന്‍ ഫാസില്‍ അവതരിപ്പിച്ചത്. ഇരുവരും ഒന്നിച്ചുള്ള പ്രണയഗാനമാണ് സിദ്ധാര്‍ഥ് മേനോന്‍ ആലപിച്ച തെരുവുകള്‍ നീ. അന്‍വര്‍ അലിയുടേതാണ് വരികള്‍.
ഈ ചിത്രം എനിക്ക് മനോഹരമായ, കുളിര്‍മയും മാധുര്യവുമുള്ള ഓര്‍മകള്‍ നല്‍കി എന്ന് പറഞ്ഞുകൊണ്ടാണ് അഹാന ഗാനരംഗം പങ്കുവെച്ചത്. ബസ്സില്‍ യാത്രചെയ്യുന്ന അഞ്ജലി ബസ്സിന് പിറകിലായി ബൈക്കോടിച്ചു വരുന്ന സ്റ്റീവ് ലോപ്പസിനെ പ്രണയാതുരമായി നോക്കുന്ന ആ രംഗം ആരാധര്‍ക്കും ഏറെ പ്രിയപ്പെട്ടതാണെന്ന് പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
ചിത്രത്തിന് താഴെ ഫര്‍ഹാന്‍ കമന്റിട്ടപ്പോള്‍ 'ഓ... ഹേയ്' എന്ന് അഹാന പരിചയം പുതുക്കി. ഇതിന് മറുപടിയായി 'ഹലോ അഞ്ജലീ, കുറച്ചുനാളായി' കണ്ടിട്ടെന്ന രീതിയിലാണ് ഫര്‍ഹാന്‍ പ്രതികരിച്ചത്.
കീര്‍ത്തി സുരേഷ്, ഇഷാനി കൃഷ്ണ, മഞ്ജുവാര്യര്‍, തരുണ്‍ മൂര്‍ത്തി, എന്നിവരടക്കം നിരവധി പേരാണ് പോസ്റ്റിന് ലൈക്കുകളും കമന്റുകളുമായെത്തിയത്.
ഏറെ നിരൂപകപ്രശംസ നേടിയ ചിത്രമായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ്. അലന്‍സിയര്‍, സുജിത്ത് ശങ്കര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: Ahaana Krishna Shares `Theruvukal Nee` opus Scene
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·