07 June 2025, 11:47 AM IST

എത്‌നിക്
കഥപറച്ചിലില്‍ മാസ്റ്റര്‍ ക്ലാസ് ഫോര്‍മുലയൊരുക്കി മലയാള സിനിമയില്‍ ഇടം നേടാനൊരുങ്ങുകയാണ് 'പിന്‍വാതില്‍'. സംവിധായകന്‍ ജെ.സി. ജോര്‍ജ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം 'പിന്‍വാതിലി'ന്റെ ഡിജിറ്റല്‍ ഓഡിയോ ലോഞ്ച് വെള്ളിയാഴ്ച നടന്നു.
പുതുമുഖ സംഗീത സംവിധായകന്‍ എത്‌നിക്കിന്റെ മായിക സംഗീത വിരുന്നാണ് 'പിന്‍വാതിലി'ന്റെ ഹൈലൈറ്റ്. ചിത്രത്തിലെ മൂന്ന് ഗാനങ്ങളും സിനിമയുടെ കഥപറച്ചില്‍ പ്രക്രിയയുടെ അഭിവാജ്യ ഘടകമാണ്. കഥയുമായി ഇഴുകി ചേര്‍ന്ന പശ്ചാത്തല സംഗീതം എത്‌നിനിക്കിന്റെ പ്രതിഭ വിളിച്ചറിയിക്കുന്നു.
ദേശീയ അവാര്‍ഡ് നേടിയ സിനിമ ഫോട്ടോഗ്രാഫര്‍ മധു അമ്പാട്ട്, അഞ്ചു തവണ ദേശീയ അവാര്‍ഡ് നേടിയ എഡിറ്റര്‍ ബി. ലെനിന്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിഭാധന്മാരാണ് സിനിമയുടെ കാതല്‍. അജിത്ത്, മിഹിര, അനു ജോര്‍ജ് എന്നിവരാണ് അഭിനേനേതാക്കള്‍.
ഇന്റനാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്‌കെ)യില്‍ ജനപ്രീതി നേടിയ ചിത്രം കൂടിയാണ് 'പിന്‍വാതില്‍'. ചിത്രം തീയേറ്ററില്‍ ഉടന്‍ റിലീസാവും.
Content Highlights: Pinvathil Malayalam movie directed by JC George, features debutant composer Ethniq
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·