‘മനസ്സിലായല്ലേ....’: വഴിയരികിലൂടെ ഹെൽമറ്റുമിട്ട് നടന്ന സഞ്ജു ചേട്ടനെ ‘കണ്ടുപിടിച്ചു’; ഫാൻ ഗേൾ മൊമന്റിന്റെ ത്രില്ലിൽ അഖില

1 week ago 4

ജെഫിൻ പി. മാത്യു

ജെഫിൻ പി. മാത്യു

Published: November 08, 2026 03:12 PM IST Updated: November 08, 2026 10:15 PM IST

1 minute Read

സഞ്ജു സാംസണും അഖിലയും ഒന്നിച്ചുള്ള സെൽഫി (Instagram/akhila_akhiz/),  അഖില അനിൽ(Instagram/akhila_akhiz/)
സഞ്ജു സാംസണും അഖിലയും ഒന്നിച്ചുള്ള സെൽഫി (Instagram/akhila_akhiz/), അഖില അനിൽ(Instagram/akhila_akhiz/)

തിരുവനന്തപുരം∙ കവടിയാറിലെ റോഡരികിലൂടെ തലയിൽ ഹെൽമറ്റും വച്ച് ഒരാൾ നടന്നുപോകുന്നു. നഗരത്തിലെ തിരക്കിനിടയിൽ ആരും അയാളെ ശ്രദ്ധിച്ചില്ല. എന്നാൽ കൂട്ടുകാരുമൊത്ത് രാവിലെ ചായ കുടിക്കാനിറങ്ങിയ അഖിലയുടെ മനസ്സിൽ ആ കാഴ്ച കണ്ടപ്പോൾ ഒരു ‘ലഡ്ഡു’ പൊട്ടി. ഇത്രയും നാൾ താൻ ആഗ്രച്ചിരുന്ന ആ ‘മൊമന്റ്’ ഇതല്ലേ? പിന്നെ ഒന്നും നോക്കിയില്ല, വഴിയരികിൽ വാഹനം പാർക്ക് ചെയ്ത് ‘ചേട്ടാ...’ എന്ന് വിളിച്ച് ഒരു ഓട്ടമായിരുന്നു. പക്ഷേ അയാൾ തിരിഞ്ഞുനോക്കിയില്ല. പിന്നെ രണ്ടു കൽപ്പിച്ച് വിളിച്ചു, ‘സഞ്ജു ചേട്ടാ...’. കറുത്ത ടീഷർട്ടും ഷോർട്സും ധരിച്ച, തലയിൽ ഹെൽമറ്റും പുറത്ത് ഒരു ബാഗുമായി നടന്നുപോയ ആ ആൾ തിരിഞ്ഞുനോക്കി ചോദിച്ചു. ‘മനസ്സിലായല്ലേ...?’

What you should work next

അതെ, റോഡിലൂടെ വെറും സാധാരണാക്കാരനെ പോലെ നടന്നുപോയത് മറ്റാരുമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മലയാളി താരം സഞ്ജു സാംസൺ. തന്റെ ആരാധനാപാത്രത്തെ അപ്രതീക്ഷീതമായി കണ്ടത്തിന്റെ സന്തോഷത്തിലാണ് മറ്റൊരു കായികതാരമായ അഖില അനിൽ. രാജ്യാന്തര ഫെൻസിങ് താരമായ അഖില, ഇന്നലെ രാവിലെയാണ് സഞ്ജു സാംസണെ വഴിയരികിൽ വച്ചു കണ്ടത്. പിന്നീട് ഒപ്പംനിന്ന് സെൽഫി എടുക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ സഞ്ജു, ഇപ്പോൾ തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. സ്വകാര്യ ആവശ്യത്തിനായി കവടിയാർ എത്തിയപ്പോഴാണ് ‘ഫാൻ ഗേളിനെ’ കണ്ടുമുട്ടിയത്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് സഞ്ജുവിനെ കണ്ടതെന്നും ഇങ്ങനെയൊരു അവസരം ലഭിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ലെന്നും അഖില ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.

‘‘ക്രിക്കറ്റിൽ ഏറ്റവും ഇഷ്ടം എം.എസ്.ധോണിയോടായിരുന്നു. അദ്ദേഹം കളി അവസാനിപ്പിച്ചതിനു ശേഷം ആ ഇഷ്ടം തോന്നിയത് സഞ്ജു സാംസണോടാണ്. മുൻപു ചില പരിപാടികളിൽ വച്ച് സഞ്ജു ചേട്ടനെ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും അടുത്തുചെന്ന് സംസാരിക്കാനോ സെൽഫി എടുക്കാനോ സാധിച്ചിട്ടില്ല. തീർത്തും അപ്രതീക്ഷിതമായിട്ടാണ് കാണാൻ പറ്റിയത്. നടന്നുപോകുന്നത് കണ്ടപ്പോഴെ എനിക്ക് മനസ്സിലായി. കൂട്ടുകാരോട് പറഞ്ഞെങ്കിലും അവർക്ക് സംശയമായിരുന്നു. നാണംകെട്ടാലും സാരമില്ല എന്നുറപ്പിച്ച് തന്നെയാണ് അടുത്തേയ്ക്ക് പോയത്. പക്ഷേ കിട്ടിയത് ശരിക്കും ഒരു ഫാൻ ഗേൾ മൊമന്റ്.’’– ആഹ്ലാദം മറച്ചുവയ്ക്കാതെ അഖില പറഞ്ഞു.

പത്തനംതിട്ട സ്വദേശിനിയായ അഖില, തദ്ദേശ സ്വയംഭരണ വകുപ്പിൽ ക്ലർക്കാണ്. നിലവിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടേറ്റിലാണ്. ഫെൻസിങ് താരമായ അഖിലയ്ക്ക്, സ്പോർട്സ് ക്വാട്ടയിലാണ് ജോലി ലഭിച്ചത്. കോമൺവെൽത്ത് ചാംപ്യൻഷിപ്, ഏഷ്യൻ ചാംപ്യൻഷിപ്, തായ്‍ലൻഡ് ഓപ്പൺ ഉൾപ്പെടെ ഒട്ടേറെ രാജ്യാന്തര, ദേശീയ ടൂർണമെന്റുകളിൽ മെഡൽ നേടിയിട്ടുണ്ട്. സ്പോർട്സ് കോച്ചിങ്ങിൽ ഡിപ്ലോമ നേടിയിട്ടുള്ള അഖില, വയനാട് സ്പോർട്സ് കൗണ്‍സിലിൽ പരിശീലകയായും ജോലി ചെയ്തിട്ടുണ്ട്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെയും കോച്ചായിട്ടുണ്ട്. 2025ലാണ് സ്പോർട്സ് ക്വാട്ടയിൽ ജോലി ലഭിക്കുന്നത്.

English Summary:

Sanju Samson instrumentality miss infinitesimal successful Trivandrum became a viral sensation erstwhile planetary fencer Akhila Anil unexpectedly met the Indian cricketer walking casually on the Kowdiar road. She shared her joyousness and excitement of gathering her idol aft spotting him successful a elemental outfit wearing a helmet. The accidental brushwood turned into an unforgettable acquisition for the sports quota authorities employee.

Read Entire Article