മനസ്സ് മടുത്തപ്പോൾ ഐപിഎൽ മതിയാക്കി, ചെന്നൈ ടീമിൽ ഇപ്പോഴും ദയനീയ സ്ഥിതി: ആർ.അശ്വിൻ

1 month ago 7

മനോരമ ലേഖകൻ

Published: April 07, 2026 07:28 AM IST Updated: April 07, 2026 10:30 AM IST

1 minute Read

ആർ.അശ്വിൻ
ആർ.അശ്വിൻ

ചെന്നൈ∙ ഐപിഎലിൽ ഒന്നോ രണ്ടോ സീസൺ കൂടി കളിക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും മനസ്സു മടുത്ത് വിരമിക്കുകയായിരുന്നെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ആർ.അശ്വിൻ. യുട്യൂബ് ചാനൽ പരിപാടിയിലാണ് അശ്വിന്റെ വെളിപ്പെടുത്തൽ. ‘ചെന്നൈ ടീമിനൊപ്പമുള്ള അവസാന സീസണിൽ നിരാശ മാത്രമാണുണ്ടായിരുന്നത്. അതെന്നെ മാനസികമായി തകർത്തു. ക്രിക്കറ്റിനോടു തന്നെ എനിക്കു മടുപ്പായി. അതോടെയാണ് വിരമിക്കാൻ തീരുമാനിച്ചത്.

എന്റെ ഐപിഎൽ കരിയർ തുടങ്ങിയത് ചെന്നൈ ടീമിനൊപ്പമാണ്. അത് അവസാനിക്കുന്നതും ചെന്നൈയിൽ തന്നെ ആകണമെന്ന് ഞാൻ തീരുമാനിച്ചു. ഈ സീസണിലും ടീം ദയനീയ സ്ഥിതിയിലൂടെയാണ് കടന്നുപോകുന്നത്. താരലേലത്തിൽ അൽപംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ മെച്ചപ്പെട്ട ടീമുണ്ടാക്കാൻ അവർക്കു സാധിച്ചേനെ. പക്ഷേ, അവിടെയും ചെന്നൈ നിരാശപ്പെടുത്തി’– അശ്വിൻ പറഞ്ഞു.

English Summary:

R Ashwin's IPL status was influenced by disappointment during his last play with the Chennai Super Kings, which mentally exhausted him. He besides expressed that a much strategical subordinate auction could person strengthened the CSK team.

Read Entire Article