03 August 2025, 09:53 AM IST

കലാഭവൻ നവാസ് | ഫോട്ടോ: Instagram
വടക്കാഞ്ചേരി: 'മനുഷ്യൻ നിസ്സഹായനാണ്. തിരിച്ചു വീടെത്തുമെന്ന് ഉറപ്പില്ല, നാളെ കാണുമെന്നും' -സാമൂഹികമാധ്യമങ്ങളിൽ ശനിയാഴ്ച വ്യാപകമായി പങ്കുവെച്ചു, കലാഭവൻ നവാസിന്റെ ഈ വാക്കുകൾ. നാടകവും സിനിമയുമായി നടന്ന അബൂബക്കറിൻ്റെ മകൻ നവാസിനും കലാകാരനാകുക എന്നത് മാത്രമായിരുന്നു ജീവിതലക്ഷ്യം.
ജയറാമിനെപ്പോലെയുള്ളവർ മിമിക്രിയിലൂടെ സിനിമയിലെത്തി പച്ചപിടിക്കാൻ തുടങ്ങിയതോടെ നവാസ് കലാഭവനിലെത്തി. തുടർന്ന് 30 വർഷമായി സിനിമാലോകത്തും സജീവം. ശബ്ദാനുകരണവുമായി നാടാകെ ചിരിപ്പിച്ച് നൂറുകണക്കിനു വേദികളും സിനിമയ്ക്ക് പുറത്തും കീഴടക്കി.
നാടകത്തിനും സിനിമയ്ക്കുമായി ജീവിതം സമർപ്പിച്ച അബൂബക്കറിൻ്റെ മക്കൾ നവാസും നിയാസും കലാലോകത്ത് നിറവായതോടെ ജന്മനാടിൻ്റെ സിനിമാപാരമ്പര്യത്തിന് തിളക്കമേറി. തിരക്കുകൾക്കിടയിലും നവാസ്, നാടും നാട്ടുകാരുമായുള്ള ബന്ധം കാത്തു, ആലുവയിലേക്ക് താമസം മാറ്റിയെങ്കിലും നാട്ടിലെ ചെറുതും വലുതുമായ പരിപാടികളിലെല്ലാം സഹോദരങ്ങൾ സാന്നിധ്യമറിയിച്ചു. എസ്. ജാനകിയുടെ അതേ സ്വരത്തിൽ നന്നായി പാടുന്ന നവാസ് വേദികൾക്കെന്നും വിസ്മയമായിരുന്നു.
നവാസിനെയും നിയാസിനെയും നാട് ആദരിച്ച ചടങ്ങിൽ വിഷ്വൽ എഡിറ്ററായ അവരുടെ സഹോദരൻ നിസാം, അബൂബക്കറിന്റെ സിനിമാജീവിതത്തിലെ മുഹൂർത്തങ്ങൾ കോർത്തിണക്കി ഡോക്യൂമെൻ്ററി തയ്യാറാക്കി. അബൂബക്കറിൻ്റെ കലാജീവിതത്തെക്കുറിച്ച് നാടിൻ്റെ ഓർമ പുതുക്കി. നാട്ടിലെത്തിയാൽ പരമാവധി സുഹൃത്തുക്കളെ സന്ദർശിച്ച് സൗഹൃദം പുതുക്കാറുണ്ടായിരുന്നു നവാസ്.
Content Highlights: Remembering Kalabhavan Navas, a beloved histrion and mimicry creator who touched hearts with his talent
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·