സ്വന്തം ലേഖിക
11 June 2025, 01:01 PM IST

സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കൊപ്പം മനോജ് കെ. ജയനും തേജലക്ഷ്മിയും സർജാനോ ഖാലിദും | ഫോട്ടോ: ജെയ്‌വിൻ ടി. സേവ്യർ | മാതൃഭൂമി
കൊച്ചി : മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റയെന്ന തേജലക്ഷ്മി സിനിമയിലേക്ക്. 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം. സർജാനോ ഖാലിദ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റർ ആണ്. ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ മുഹമ്മദ് സാലിയാണ് നിർമാണം.
സമൂഹമാധ്യമങ്ങളിൽ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യു.കെയിൽ ഉപരി പഠനം നടത്തിയ കുഞ്ഞാറ്റ വൈകാതെ സിനിമയിലെത്തുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു. ഉർവശിയും മനോജ് കെ. ജയനും ഇക്കാര്യം ചില അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.

ലൈൻ പ്രൊഡ്യൂസർ: അലക്സ് ഇ. കുര്യൻ, ഛായാഗ്രഹണം: അനുരുദ്ധ് അനീഷ്, സംഗീതം: ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റിങ്: സാഗർ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഇഖ്ബാൽ പാനായികുളം, ആർട്ട്: സജീഷ് താമരശേരി, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പിആർഒ: ആതിര ദിൽജിത്ത്.
Content Highlights: Manoj K Jayan and Urvashi's Daughter, Tejalakshmi, Makes Malayalam Film Debut
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·