21 June 2025, 07:59 PM IST

ഷാരൂഖ് ഖാൻ | AFP, വസതിയായ മന്നത്ത് | PTI
മുംബൈ: മന്നത്തിലെ വനംവകുപ്പിന്റേയും മുംബൈ കോര്‍പ്പറേഷന്റേയും പരിശോധനയില്‍ വിശദീകരണവുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജാ ദദ്‌ലാനി. അനധികൃതമായ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും മന്നത്തില്‍ നടക്കുന്നില്ലെന്ന് പൂജ ഒരുദേശീയ മാധ്യമത്തോട് പ്രതികരിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാതിയൊന്നുമില്ല. എല്ലാം നിയമപരമായാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.
മന്നത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തീരദേശനിയന്ത്രണമേഖലാ നിയമങ്ങള്‍ ലംഘിച്ചാണ് നടക്കുന്നതെന്ന പരാതിയെ തുടര്‍ന്നാണ് വനംവകുപ്പിന്റേയും ബിഎംസി ഉദ്യോഗസ്ഥരുടേയും സംയുക്തസംഘം മന്നത്തില്‍ പരിശോധന നടത്തിയത്. വിവരാവകാശപ്രവര്‍ത്തകനായ സന്തോഷ് ദൗര്‍ക്കര്‍ ആയിരുന്നു പരാതിക്കാരന്‍. കെട്ടിടത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമാണോയെന്ന് വിലയിരുത്തുക എന്നതായിരുന്നു പരിശോധനയുടെ ലക്ഷ്യം.
പരിശോധനയിലെ കണ്ടെത്തലുകള്‍ സമാഹരിച്ച് ജൂണ്‍ 21-ന് രാവിലെ 11 മണിയോടെ പരാതിക്കാരന് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അംഗീകാരമില്ലാത്ത നിര്‍മാണമോ അംഗീകൃത പ്ലാനുകളില്‍ നിന്നുള്ള വ്യതിയാനമോ ഉണ്ടായിട്ടുണ്ടോ എന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കും. ഈ വര്‍ഷം മേയിലാണ് മന്നത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രധാന ഹെറിറ്റേജ് ബംഗ്ലാവിന് സമീപമുള്ള അനുബന്ധ കെട്ടിടത്തില്‍ രണ്ട് പുതിയ നിലകള്‍ കൂട്ടിചേര്‍ക്കുകയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മുമ്പ് വില്ല വിയന്ന എന്നറിയപ്പെട്ടിരുന്ന മന്നത്ത്, ഗ്രേഡ് III പൈതൃക സ്വത്താണ്.
Content Highlights: Pooja Dadlani, Shah Rukh Khan`s manager, clarifies connected Mannat`s renovation, stating each enactment is legal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·