മമിത ബൈജുവിനെ മാത്രം എന്തിന് ഒഴിവാക്കി? സൂര്യയുടെ സിനിമ പോസ്റ്ററിന് എതിരെ സനം ഷെട്ടി

1 month ago 5
കറുപ്പ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന് ശേഷം സൂര്യ ഫാന്‍സ് ആവേശത്തോടെ കാത്തിരിയ്ക്കുന്ന പുതിയ സിനിമയാണ് വിശ്വനാഥ് ആന്റ് സണ്‍സ്. മമിത ബൈജു നായികയായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ എല്ലാം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞതാണ്. ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റ് ചിത്രമായിരിക്കും എന്ന ഉറപ്പ് സിനിമ നല്‍കിയിട്ടുണ്ട്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോയ്ക്കും ഇതിനോടകം മില്യണ്‍ വ്യൂസ് കിട്ടിക്കഴിഞ്ഞു.

പക്ഷേ ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്ററിന് എതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി സനം ഷെട്ടി . പട്ടാംപൂച്ചി എന്ന തുടങ്ങുന്ന ചിത്രത്തിലെ ആദ്യത്തെ പാട്ട് പുറത്തിറക്കി എന്ന വിവരം അറിയിച്ചുകൊണ്ടുള്ളതാണ് പോസ്റ്റ്. ചിത്രത്തിന്റെ തെലുങ്ക് ടൈറ്റിലും, മ്യൂസിക് ഡയരക്ടര്‍ ജിവി പ്രകാശിന്റെ പേരും, നായികന്‍ സൂര്യയുടെ പേരും സംവിധായകന്റെ പേരും, തിരക്കതാകൃത്തിന്റെ പേരും, പ്രൊഡ്യൂസേഴ്‌സിന്റെ പേരും എല്ലാം ടൈറ്റിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ട് നായികയുടെ പേര് മാത്രം നല്‍കിയില്ല എന്നാണ് സനം ഷെട്ടിയുടെ ചോദ്യം.

Also Read: അമ്മയുടെ നഷ്ടം ഉണ്ടാക്കിയ വേദനയും ഒറ്റപ്പെടലും എന്നെ ഇന്നും ബാധിക്കുന്നു; വേദനയോടെ ദീപന്‍ മുരളി

നായികയുടെ പേര് പോസ്റ്ററില്‍ നല്‍കുന്നതിന് എന്താണ് ഈ മേക്കേഴ്‌സിനെ തടയുന്നത്? നായികയുടെ ഒഴികെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ആളുകളുടെ പേരും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതൊട്ടും ശരിയല്ല, ഇത്തരം ട്രെന്റുകള്‍ ഒക്കെ മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു. മമിത ബൈജു ഇന്റസ്ട്രിയില്‍ തന്റേതായ പേര് നേടിയെടുത്തിട്ടുള്ള നടിയാണ്, അതുകൊണ്ടാണ് ഇത്രയും വലിയൊരു സിനിമയില്‍ അവര്‍ കാസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇനിയതല്ല, മമിതയെ ഒരു പുതുമുഖ നായികയായിട്ടാണ് പരിഗണിക്കുന്നത് എങ്കില്‍ പോലും നായികയ്ക്കും സിനിമയില്‍ തുല്യ പ്രാധാന്യം തന്നെയാണ് ഉള്ളത്. സിനിമ ഇന്റസ്ട്രിയില്‍ മാറ്റം അനിവാര്യമാണ്, ഒരു സമയം ഒരു മാറ്റമെങ്കിലും വേണം- എന്നാണ് സനം ഷെട്ടി എഴുതിയിരിക്കുന്നത്.

വിഷയം നിമിഷ നേരം കൊണ്ട് വൈറലായി. എന്തുകൊണ്ട് സൂര്യ സിനിമയുടെ പോസ്റ്ററിനെ മാത്രം വിമര്‍ശിക്കുന്ന, വിജയ് യുടെ കടുത്ത ആരാധികയായ സനം എന്തുകൊണ്ട് ജനനായകന്‍ അടക്കമുള്ള സിനിമകള്‍ക്കെതിരെ ഈ ആരോപണം ഉന്നയിച്ചില്ല എന്നാണ് ആളുകളുടെ ചോദ്യം. അതിനും സനം ഷെട്ടി മറുപടി നല്‍കിയിട്ടുണ്ട്.


ചിലര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്, നമുക്കൊരിക്കലും കഴിഞ്ഞു പോയതിനെ മാറ്റാന്‍ കഴിയില്ല. പക്ഷേ മുന്നോട്ട് പോകുമ്പോള്‍ പോസിറ്റീവായ മാറ്റങ്ങള്‍ നടത്താം. ഇതൊരിക്കലും ജനനായകനും വിശ്വനാഥന്‍ ആന്റ് സണ്‍സുമായുള്ള ക്ലാഷ് അല്ല. ഞാന്‍ സൂര്യ സാറിനെ നേരിട്ട് കണ്ടിട്ടുള്ള ആളാണ്, അദ്ദേഹത്തോട് ഭയങ്കരമായ ബഹുമാനവും എനിക്കുണ്ട്. എന്റെ ചോദ്യം ഒരിക്കലും അദ്ദേഹത്തെ പേഴ്‌സണലി അറ്റാക്ക് ചെയ്തുകൊണ്ടല്ല എന്നും സനം ഷെട്ടി വ്യക്തമാക്കുന്നുണ്ട്.
Read Entire Article