'മമിത ബൈജുവിന്റെ അച്ഛന്‍ പ്രിയപ്പെട്ട ഡോക്ടര്‍, നന്മയുടെ പക്ഷത്തുള്ള ഡോ.ഹാരിസിനും അഭിവാദ്യങ്ങള്‍'

6 months ago 6

02 July 2025, 06:25 PM IST

meenakshi anoop

മീനാക്ഷി അനൂപ് ഡോ.ബൈജുവിനൊപ്പം/ ഡോ.ഹാരിസ് ചിറക്കൽ | Photo: facebook/ meenakshi anoop/ mathrubhumi

ഡോക്ടേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. യുവതാരം മമിത ബൈജുവിന്റെ അച്ഛന്‍ ഡോ.ബൈജുവാണ് തന്റെ പ്രിയപ്പെട്ട ഡോക്ടറെന്ന് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

മമിതയെപ്പോലെ ഏറെ ആരാധകരുള്ള ഒരു താരമാണ് ഡോ. ബൈജുവെന്നും അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മീനാക്ഷി കുറിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം തലവനായ ഡോ.ഹാരിസ് ചിറക്കലിനേയും മീനാക്ഷി പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. മനുഷ്യത്വത്തിന്റേയും നന്മയുടേയും പക്ഷമായി നിലകൊണ്ട ഡോ.ഹാരിസ് ചിറക്കലിന് ഹൃദയം തൊട്ട് അഭിവാദ്യങ്ങള്‍ എന്നാണ് മീനാക്ഷി കുറിച്ചത്.

'ഇത് എന്റെ പ്രിയ ഡോക്ടര്‍, ഡോ. ബൈജു. ബൈജു ഡോക്ടര്‍ എന്ന് പറഞ്ഞാല്‍ ഈ നാടെങ്ങുമറിയും. പക്ഷെ നമ്മുടെ പ്രിയതാരം മമിത ബൈജുവിന്റെ അച്ഛന്‍ എന്ന് പറഞ്ഞാല്‍ നിങ്ങളെല്ലാവരുമറിയും. ഈ ഡോക്ടര്‍ ദിനത്തില്‍ ഈ പ്രിയ ഡോക്ടറെക്കുറിച്ച് രണ്ടു വാക്ക് പറയാതെങ്ങനെ. കാണാന്‍ കയറിച്ചെല്ലുമ്പോള്‍ നിറഞ്ഞ് ചിരിച്ച് സ്‌നേഹം നിറച്ച് ഒരു ചോദ്യമുണ്ട്. 'എന്നാടീ, കുഞ്ഞെ'. സത്യം പറഞ്ഞാല്‍ അതോടെ സകല അസുഖവും പമ്പ കടക്കും. എല്ലാവരോടും ഇങ്ങനെ തന്നെ സ്‌നേഹത്തോടെ പെരുമാറുന്ന ഡോക്ടര്‍. ഡോക്ടറെക്കുറിച്ച് പറയാന്‍ അറിയുന്നവര്‍ക്ക് നൂറ് നാവാണ്. ഞങ്ങളുടെ ഫാമിലി ഡോക്ടര്‍. എന്റെ കൊച്ഛച്ചനെ ഞാന്‍ വിളിക്കുന്നത് 'ഡു' എന്നാണ്. 'ഡു'വാകട്ടെ ബൈജു ഡോക്ടറിന്റെ കട്ട ഫാനും. ഈ ഡോക്ടര്‍ ദിനത്തില്‍ എന്റെ പ്രിയപ്പെട്ട മറ്റൊരു ഡോക്ടറെ കൂടി ഓര്‍മ്മിക്കട്ടെ ഡോ.ഹരികുമാര്‍. ഒപ്പം ഈയവസരത്തില്‍ നന്മയുടേയും മനുഷ്യത്വത്തിന്റേയും പക്ഷമായി നിലകൊണ്ട ഡോ. ഹാരിസ് ചിറക്കലിന് ഹൃദയം തൊട്ട് അഭിവാദ്യങ്ങള്‍.'-മീനാക്ഷി കുറിച്ചു.

Content Highlights: meenakshi anoop shares a station astir mamitha baijus fathar

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article