മമിതയും സം​ഗീത് പ്രതാപും നായികാനായകന്മാരാവുന്നു, സംവിധാനം ഡിനോയ് പൗലോസ്; ഫസ്റ്റ്ലുക്ക് പുറത്ത്

7 months ago 6

Sangeeth and Mamitha

സം​ഗീത് പ്രതാപും മമിത ബൈജുവും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ | ഫോട്ടോ: അറേഞ്ച്ഡ്

മമിത ബൈജുവിനെയും സംഗീത് പ്രതാപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് ഉസ്മാൻ നിർമ്മിച്ച്, ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടനും തിരക്കഥാകൃത്തുമായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ആഷിഖ് ഉസ്മാന്റെ സ്വന്തം ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബ്രോമാൻസ് ആണ് ഈ ബാനറിൽ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. അഖിൽ ജോർജ് സിനിമാറ്റോഗ്രാഫിയും, ചമൻ ചാക്കോ എഡിറ്റിംഗും, ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു.

പേര് വെളിപ്പെടുത്താത്ത പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. കലാനിർമ്മാണം -നിമേഷ് എം താനൂർ, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം -മഷർ ഹംസ, മേക്കപ്പ് -റോണക്‌സ്സ് സേവ്യർ, വിതരണം -സെൻട്രൽ പിക്ചേസ്, പ്രൊഡക്ഷൻ കൺട്രോൾ -സുധർമ്മൻ വള്ളിക്കുന്ന്, പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യുറ

ഫഹദ് ഫാസിൽ നായകനായ ഓടും കുതിര ചാടും കുതിര ആണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വരാനിരിക്കുന്ന ചിത്രം.

Content Highlights: First look poster of upcoming Malayalam movie starring Mamitha Baiju & Sangeeth Prathap

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article