മമിതയുമായി എന്താ പ്രശ്നം! കുശുമ്പ് ആണോ; അനശ്വരയുടെ മറുപടി

6 months ago 7

Authored by: ഋതു നായർ|Samayam Malayalam27 Jun 2025, 9:48 am

നമ്മൾക്ക് ഇതൊക്കെ കാണുമ്പോൾ സന്തോഷം മാത്രം ഉള്ളൂ. ചിലപ്പോൾ അവളുടെ ഈ വളർച്ചയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാൾ ആകും ഞാൻ.

മമിത ബൈജു അനശ്വര രാജൻമമിത ബൈജു അനശ്വര രാജൻ (ഫോട്ടോസ്- Samayam Malayalam)
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഡിമാന്ഡുള്ള ആരാധകരുള്ള നടിമാരിൽ രണ്ട് നടിപേരാണ് മമിത ബൈജുവും അനശ്വര രാജനും. ഇരുവരും ഒരുമിച്ച് അഭിനയിച്ച 'സൂപ്പർ ശരണ്യ' എന്ന ചിത്രം പ്രേക്ഷക പ്രീതി ഏറെ നേടിയ ചിത്രമായിരുന്നു.

മമിതയും അനശ്വരയും ഒരുമിച്ച് എത്തുന്ന ഫോട്ടോസും വീഡിയോസും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് ഇരുവർക്കും സിനിമക്കും അപ്പുറം ഒരു ഗാഢമായ ഒരു ബന്ധമുണ്ട് യഥാർത്ഥ ജീവിതത്തിൽ. എന്നാൽ ചില ഗോസിപ്പുകൾ ഇവരെ ചുറ്റിപ്പറ്റി പലവട്ടം പ്രചരിച്ചിരുന്നു. ഒരിക്കൽ നേരിട്ട് അനശ്വരയോട് ഇക്കാര്യം ചോദിക്കുകയും ചെയ്തു. മമിതയുമായി എന്തെങ്കിലും വിഷയങ്ങൾ ഉണ്ടോ പേഴ്സണൽ ജെലസി ഉണ്ടോ എന്നൊക്കെ ആയിരുന്നു ചോദ്യങ്ങൾ.

“ഞങ്ങൾ എല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്, ആത്മസുഹൃത്തുക്കളാണ്. മത്സരമില്ല. ഞങ്ങൾക്കിടയിൽ കമ്പാരിസണിന്റെ ആവശ്യമില്ലെന്ന് എനിക്ക് തോന്നുന്നു ഞങ്ങൾ തമ്മിൽ പേഴ്സണൽ മത്സരങ്ങൾ ഇല്ല. ആരോഗ്യകരമായ മത്സരത്തിനപ്പുറം മറ്റൊന്നില്ല. ഞങ്ങളുടെ ഗ്രൂപ്പിനുള്ളിൽ അത്തരം ചിന്തകൾ തന്നെ നിലവിലില്ല. ഉദാഹരണത്തിന് മാത്യുവും നസ്ലെന്റെയും കാര്യം നോക്കൂ - അവരും വളരെ നല്ല സുഹൃത്തുക്കളാണ്. ആരാണ് മികച്ചത് എന്നൊരു ചോദ്യം തന്നെ ആവശ്യമില്ല. ഞങ്ങൾക്ക് കിട്ടുന്ന കഥാപാത്രങ്ങളെ മികച്ചതാക്കുക എന്നതാണ് ഞങ്ങളുടെ ശ്രദ്ധ- എന്നാണ് അനശ്വര നൽകിയ മറുപടി.

ALSO READ: എന്റെ പേരിൽ അച്ഛൻ തുടങ്ങിയ എൽഐസി തുക; താരതമ്യേന വലിയൊരു സംഖ്യ കരുതിവച്ചു; അച്ഛൻ എങ്ങും പോയിട്ടില്ല ഇവിടെ തന്നെയുണ്ട്


വൈറൽ വീഡിയോയിലെ സംഭാഷണങ്ങൾ

അവതാരിക : ഓപ്പൺ ആയിട്ട് ചോദിക്കുവാ, കൂടെ സപ്പോർട്ടിങ് റോൾ ചെയ്ത ഒരാള് ഇപ്പൊ തമിഴിൽ വിജയ്ടെ കൂടെ അഭിനയിക്കുന്നു, സൂര്യയുടെ കൂടെ അഭിനയിക്കുന്നു. ഇതൊക്കെ കാണുമ്പോൾ കുശുമ്പ് തോന്നാറുണ്ടോ?

അനശ്വര : അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.. സൂപ്പർ ശരണ്യ ടൈമിൽ ഞാൻ ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചത് അവളുടെ കൂടെയാണ്. കുറേ നാൾ ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടും അവൾക്കൊരു ബ്രേക്ക്‌ കിട്ടിയത് സൂപ്പർ ശരണ്യയിലൂടെ ആണ്. അതൊക്കെ കാണുമ്പോൾ നമ്മുക്ക് സന്തോഷം ആണ് ഉണ്ടാവുക. പ്രേമലു സമയം ഒക്കെ ഞാൻ കുറേ തവണ വിളിച്ച് അഭിനന്ദിച്ചിരുന്നു, അവളുടെ ചാം ഒക്കെ കൊണ്ടാണ് ആ പടം വൻ വിജയമായത്..

ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട് എന്നല്ല, ഏതൊരാളും രക്ഷപ്പെടുന്നത് കണ്ടാൽ ബാക്കിയുള്ളവർക്ക് എല്ലാം ഈഗോയും കുശുമ്പും ആണെന്ന് വിചാരിക്കരുത് എന്നാണ് അനശ്വര നൽകിയ മറുപടി.

Read Entire Article