മമ്മൂക്ക പൂർണ്ണ ആരോ​ഗ്യം വീണ്ടെടുത്തിരിക്കുന്നു, ഇതിൽ കൂടുതൽ നല്ല വർത്തമാനമില്ല- മാലാ പാർവതി

5 months ago 5

Mammootty Mala Parvathy

മാലാ പാർവതി, മമ്മൂട്ടി | Photo: Mathrubhumi

മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യവാനായി സിനിമയിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് നടി മാലാ പാര്‍വതി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് നടി സന്തോഷം അറിയിച്ചത്. മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തതായി മാലാ പാര്‍വതി കുറിച്ചു.

'ഇതില്‍ കൂടുതല്‍ ഒരു നല്ല വര്‍ത്തമാനം ഇല്ല. മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും, ശ്രുശൂഷിച്ച എല്ലാവര്‍ക്കും, ആശുപത്രിയോടും കടപ്പാട്. സ്‌നേഹം', എന്നായിരുന്നു മാലാ പാര്‍വതിയുടെ കുറിപ്പ്.

സിനിമാ മേഖലയില്‍നിന്നുള്ള പ്രമുഖര്‍ നേരത്തെ മമ്മൂട്ടി തിരിച്ചെത്തുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിര്‍മാതാവ് എസ്. ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. 'സന്തോഷത്തില്‍ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നില്‍ ഞാന്‍ നില്‍ക്കുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവര്‍ക്കും പറഞ്ഞാല്‍ തീരാത്ത സ്‌നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി', എന്നാണ് ജോര്‍ജ് കുറിച്ചത്. നടന്‍ രമേഷ് പിഷാരടി, സംവിധായിക റത്തീന, നിര്‍മാതാവ് ആന്റോ ജോസഫ് ,സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്‌ എന്നിവരടക്കം മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ച് സന്തോഷം അറിയിച്ചിട്ടുണ്ട്.

ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ ആണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം. ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർക്കൊപ്പം മമ്മൂട്ടിയെത്തും.

Content Highlights: Maala Parvathi expresses joyousness implicit Mammootty's afloat betterment and instrumentality to films

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article