സിനിമ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല എന്ന് മാത്രമല്ല, പ്രേക്ഷകര്‍ കാണാന്‍ കാത്തിരുന്ന അത്രയും നിലവാരം ചിത്രത്തിനില്ലാതെ പോയി, ഒരു ബ്‌ഗ്രേഡ് സിനിമയുടെ ലെവലിലാണ് ട്രീറ്റ് ചെയ്തിരിക്കുന്നത് എന്നും പ്രതികരണങ്ങള്‍ വരുന്നു. പത്ത് കെജിഎഫ്‌ന് തുല്യം, നാല് വര്‍ഷം യാഷ് ഈ സിനിമയ്ക്ക് വേണ്ടി മാറ്റിവച്ചു എന്നൊക്കെയുള്ളത് പ്രേക്ഷകരെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കിയ ഒന്നായിരുന്നു. എന്നാല്‍ എന്തിനാണ് എന്ന് പോലും അറിയാത്ത കഥാഗതിയും ആക്ഷനും അശ്ലീല രംഗങ്ങളുമാണ് സിനിമയില്‍ എന്നൊക്കെയാണ് റിവ്യൂസ്.
ടോക്‌സിക് അത്രയും മോശം പടമാണോ? ഇത് സിനിമയോടുള്ള വിരോധമോ, അതോ ഗീതു മോഹന്‍ദാസിനോടോ?
ഈ സാഹചര്യത്തിലാണ് കസബ എന്ന ചിത്രത്തിന്റെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കറുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറലാവുന്നത്. ആ സിനിമയില്‍ ഗീതു മോഹന്‍ദാസും പാര്‍വ്വതി തിരുവോത്തും, റിമ കല്ലിങ്കലും വിമര്‍ശിച്ച പ്രസ്തതു രംഗത്തുള്ള ഒരു ഫോട്ടോ ആണ് നിഥിന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചിരിയ്ക്കുന്നത്. അതില്‍ മമ്മൂട്ടി ആ വനിത പൊലീസ് ഉദ്യോഗസ്ഥയുടെ കൈയ്യില്‍ ചുംബിക്കുന്നതായിട്ടാണ് കാണിക്കുന്നത്. പക്ഷേ ടോക്‌സിക്കിലേക്ക് എത്തുമ്പോള്‍ അത് എങ്ങനെയാണ് എന്ന് പ്രേക്ഷകര്‍ക്ക് വിലയിരുത്താനുള്ള ഒരു അവസരം നിഥിന്‍ തുറന്നു വയ്ക്കുന്നു.
കസബയില്‍ മമ്മൂട്ടി ഒരു വനിത പൊലീസ് ഉദ്യോഗസ്ഥയുടെ ബെല്‍റ്റിന് പിടിച്ചു എന്നതായിരുന്നു റിമയും ഗീതുവും പാര്‍വ്വതിയും കണ്ടെത്തിയ പോരായ്മ. സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്നു, മമ്മൂട്ടിയെ പോലൊരു മെഗാസ്റ്റാര്‍ അത് ചെയ്യുന്നതാണ് തെറ്റ് എന്ന് മൂവരും പറഞ്ഞു. പറഞ്ഞ് തുടങ്ങിയത് പാര്‍വ്വതിയായിരുന്നു, എന്നാല്‍ സിനിമയുടെ പേര് പറയാന്‍ പാര്‍വ്വതി മടിച്ചപ്പോള്‍, accidental it എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് ഗീതുവും റിമയും ആയിരുന്നു. ആ ഗീതു മോഹന്‍ദാസിന്റെ സിനിമയില്‍ ഒരു സ്ത്രീയെ അല്ല, പല സ്ത്രീകളെ ഇങ്ങനെ ഒബ്ജക്ടിഫൈ ചെയ്യുന്നതാണ് ഇപ്പോള്‍ പ്രശ്‌നം.
നേരത്തെ ചിത്രത്തിന്റെ ട്രെയിലറും ടീസറും ഇറങ്ങിയപ്പോഴൊക്കെ സമാനമായ തരത്തില്‍ വിമര്‍ശനങ്ങളും ചര്‍ച്ചയും ഉണ്ടായിരുന്നു. എന്നാല്‍ ടീസറും ട്രെയിലറുമല്ല, സിനിമ കണ്ടിട്ട് വിലയിരുത്തൂ, ഇതിനെയൊക്കെ സിനിമ ജസ്റ്റിഫൈ ചെയ്യൂ എന്നായിരുന്നു പലരുടെയും വാദം, പ്രമോഷന്‍ വേദിയില്‍ ഗീതു മോഹന്‍ദാസും അത് ആവര്‍ത്തിച്ചു. എന്നാല്‍ ടീസറിലും ട്രെയിലറിലും കണ്ടതിലധികം അസ്ലീല രംഗങ്ങളുണ്ട് എന്നതല്ലാതെ സിനിമയില്‍ പ്രത്യേകിച്ചൊന്നുമില്ല എന്ന് ആളുകള്‍ പറയുന്നു




English (US) ·