14 June 2025, 06:08 PM IST

ജാനകിക്കാട് പോലീസ് സ്റ്റേഷൻ
ലഹരിക്കെതിരായ സന്ദേശമുയര്‍ത്തുന്ന ഹ്രസ്വചിത്രം 'ജാനകിക്കാട്' പോലീസ് സ്‌റ്റേഷന്‍ പുറത്തിറങ്ങി. കലന്തന്‍ ബഷീര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഫോഴ്‌സാണ് നിര്‍മ്മിച്ചത്. വലിയൊരിടവേളയ്ക്കുശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് സി.ആര്‍. സലിം ആണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്.
ടോഷ് ക്രിസ്റ്റി, ബാലാജി ശര്‍മ്മ, ബാലന്‍ പാറയ്ക്കല്‍, ബെന്‍ ഷെറിന്‍ തുടങ്ങിയവര്‍ക്കൊപ്പം സംവിധായകനും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്റര്‍ടെയ്ന്‍മെന്റ്‌സ് ആന്‍ഡ് ഇവന്റ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.
ശ്രീജിത്ത് നായരാണ് ക്യാമറ കൈകാര്യം ചെയ്തത്. സംഗീതവും പശ്ചാത്തല സംഗീതവും പ്രദീപ് ടോം. ചിത്രസംയോജനം ബെന്‍ ഷെറിന്‍ ബി.
Content Highlights: Janakikadu Police Station: Short movie starring CR Salim released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·