മമ്മൂട്ടി വീണ്ടും സിനിമയില്‍ സജീവമാകുന്നു.സന്തോഷവാര്‍ത്ത സൂചിപ്പിച്ച് നിര്‍മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർഥനയ്ക്ക് നന്ദിയെന്നാണ് ആന്റോ കുറിച്ചിരിക്കുന്നത്.
'ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി', ഇതായിരുന്നു എഫ്.ബി കുറിപ്പ്
നിമിഷനേരംകൊണ്ട് ആരാധകർ പോസ്റ്റ് ഏറ്റെടുത്തുകഴിഞ്ഞു. ഇക്ക തിരിച്ചുവരുന്നുവെന്ന തരത്തിലാണ് പോസ്റ്റിന് കീഴിലെ കമന്റുകൾ മുഴുവൻ. ജൂഡ് ആന്തണി ജോസഫ്, മാലാ പാർവതി അടക്കമുള്ള പ്രമുഖരും കമന്റിട്ടിട്ടുണ്ട്.
മമ്മൂട്ടി തിരികെയെത്തുന്നുവെന്ന സന്തോഷവാർത്ത നടി മാലാ പാർവതിയും നിർമാതാവ് എസ്. ജോർജ് അടക്കമുള്ളവരും പങ്കുവെച്ചിട്ടുണ്ട്. 'ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും, ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്', മാലാ പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു.
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിക്കുന്ന 'കളങ്കാവല്‍' ആണ് തീയേറ്ററിലെത്തുന്ന അടുത്ത മമ്മൂട്ടി ചിത്രം. വിനായകനും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
Content Highlights: Mammootty's Return to Cinema Hinted astatine by Producer's Facebook Post
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·