മമ്മൂട്ടിയുടെ നായിക ഇനി ഹോളിവുഡിൽ; ജെറമി ഐറോൺസ് ചിത്രത്തിലൂടെ തുടക്കം കുറിക്കുന്നത് സ്വപ്നസാക്ഷാത്കാരം എന്ന് വരലക്ഷ്മി ശരത്കുമാർ

6 months ago 7

Authored by: അശ്വിനി പി|Samayam Malayalam26 Jun 2025, 8:50 am

മമ്മൂട്ടിയുടെ നായികയായിട്ടാണ് വരലക്ഷ്മി ശരത്കുമാറിനെ മലയാളത്തിന് പരിചയം. നടൻ ശരത്കുമാറിന്റെ മകൾ കൂടെയായ വരലക്ഷ്മി ഇതാ ഹോളിവുഡ് സിനിമാ ലോകത്തേക്ക് കടക്കുന്നു

വരലക്ഷ്മി ശരത്കുമാർ ഹോളിവുഡിലേക്ക്വരലക്ഷ്മി ശരത്കുമാർ ഹോളിവുഡിലേക്ക്
തമിഴ് നടൻ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത്കുമാരിനെ മലയാളികൾക്ക് പരിചയം കസബ എന്ന ചിത്രത്തിൽ മമ്മൂട്ടിയോട് ഏറ്റുമുട്ടി നിന്ന നായികയായിട്ടാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം ഇതിനോടകം മികച്ച സിനിമകളും വെബ്സീരീസുകളും ചെയ്ത വരലക്ഷ്മി ഇതാ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. ജെറമി ഐറോൺസ് നായകനാകുന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മിയുടെ ഹോളിവുഡ് അരങ്ങേറ്റം

"റിസാന - എ കേജ്ഡ് ബേർഡ്" (Rizana - A Caged Bird) സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് മുതിർന്ന സംവിധായകൻ ചന്ദ്രൻ രത്നമാണ്. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിയ്ക്കുന്നത്. ഓസ്കാർ ജേതാവായ ജെറമി ഐറോൺസിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്നെ സംബന്ധിച്ച് അവിശ്വസിനീയമായ ഒന്നാണ് എന്ന് വരലക്ഷ്മി പറയുന്നു.

Also Read: അദ്ദാണ് ബിടിയിഎസ്സിന്റെ സ്വാധീനം, ഒരു ദിവസം കൊണ്ട് ആരാധകർ ഉണ്ടാക്കിയത് 1 കോടിയിലധികം തുക; സുഗയ്ക്ക് പിന്തുണയുമായി ആർമി

ദി ലയേൺ കിങ് എന്ന ചിത്രത്തിലെ സ്കാർ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത് ജെറമി ഐറോൺസ് ആണ്, എന്റെ എക്കാലത്തെയും ഇഷ്ടപ്പെട്ട സിനിമയാണ് ദി ലയേൺ കിങ്. അതിലെ ഓരോ ഡയലോഗുകളും എനിക്ക് മനപാഠമാണ്. അങ്ങനെയുള്ള ജെറമി ഐറോൺസിനൊപ്പം ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കുക എന്നത് ശരിക്കും എനിക്ക് സ്വപ്നസാക്ഷാത്കാരമാണ്. ഹോളിവുഡിൽ എന്നല്ല, ലോക സിനിമയിൽ തന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ട നടനാണ് അദ്ദേഹം

അത് മാത്രമല്ല, ചന്ദ്രൻ രത്നത്തിന്റെ സിനിമയുടെ ഭാഗമാകുക എന്നതും കരിയറിലെ വലിയ നേട്ടമാണ്. ശ്രീലങ്കൻ സിനിമയുടെയും, ലോക സിനിമയുടെ തന്നെയും മുഖഛായ മാറ്റിയ സുമതി സുറ്റുഡിയോസ് നിർമിയ്ക്കുന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ തുടക്കം കുറിക്കുക എന്നതും അഭിമാനമാണ്. ഇത്രയും വലിയ ഇതിഹാസ താരങ്ങൾക്കൊപ്പം തുടക്കം കുറിക്കുന്നു എന്ന സന്തോഷത്തിവാണ് ഞാൻ - വരലക്ഷ്മി ശരത്കുമാർ പറഞ്ഞു

മമ്മൂട്ടിയുടെ നായിക ഇനി ഹോളിവുഡിൽ; ജെറമി ഐറോൺസ് ചിത്രത്തിലൂടെ തുടക്കം കുറിക്കുന്നത് സ്വപ്നസാക്ഷാത്കാരം എന്ന് വരലക്ഷ്മി ശരത്കുമാർ


ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് റിസാന - എ കേജ്ഡ് ബേർഡ് ഒരുക്കുന്നത്. 2013-ൽ സൗദി അറേബ്യയിൽ വിവാദപരമായി വധിക്കപ്പെട്ട ശ്രീലങ്കൻ വീട്ടുജോലിക്കാരി റിസാന നഫീഖിന്റെ കഥയാണ് ചിത്രം. വിദൂഷിക റെഡ്ഡിയാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ശക്തവും രാഷ്ട്രീയ പ്രാധാന്യമുള്ളതുമായ ഈ വൈകാരിക കഥയിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായിട്ടാണ് വരലക്ഷ്മി എത്തുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article