Authored by: അശ്വിനി പി|Samayam Malayalam•8 Aug 2025, 12:43 pm
2016 ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ വൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ഹുമ ഖുറേഷിയെ മലയാളത്തിന് പരിചയം. നടിയുടെ സഹോദരൻ കുത്തേറ്റു മരിച്ചു.
ഹുമ ഖുറേഷശിയുടെ കസിൻ കൊല്ലപ്പെട്ടു Also Read: എല്ലാം ഷെയർ ചെയ്തതിനു ശേഷം കേസ് കൊടുത്തിട്ട് കാര്യമില്ല! വിവാഹത്തിനുശേഷം ജീവിതം കളറായി; ഷിയാസും ദർഭയും പറയുന്നു
ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെട്ടു. കൊലപ്പെടുത്തിയ രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നിസ്സാരമായ കാര്യത്തിനാണ് ആസിഫിനെ, മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത് എന്ന് ഭാര്യയും കുടുംബവും ആരോപിച്ചു. നേരത്തെയും പാർക്കിങിനെ ചൊല്ലി ഈ യുവാക്കൾ ആസിഫിനോട് തർക്കിച്ചിരുന്നുവത്രെ.
Also Read: ഇത് വല്ലാത്തൊരു തരം പ്രണയമാണ്! അല്ലു അർജുനും ഭാര്യയും ഒരുമിച്ചുള്ള വീഡിയോ വൈറലാവുന്നു
നിർമ്മാണ മേഖലയിൽ വലിയ കുതിപ്പ്; റിപ്പോർട്ട് പുറത്തുവിട്ട് ദുബായ് നഗരസഭ
വ്യാഴാഴ്ച, ആസിഫ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, വീടിന്റെ പ്രധാന കവാടത്തിന് മുന്നിൽ അയൽക്കാരന്റെ ഇരുചക്ര വാഹനം പാർക്ക് ചെയ്തിരിക്കുന്നത് കണ്ടതായും തുടർന്ന് അത് അവിടെ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടതായും ആസിഫിന്റെ ഭാര്യ സൈനാശ് ഖുറേഷി പറഞ്ഞു. എന്നാൽ മാറ്റി പാർക്ക് ചെയ്യുന്നതിന് പകരം, അവർ ആസിഫിനെ അസഭ്യം പറയുകയായിരുന്നു. തുടർന്നുണ്ടായ വഴക്കിലാണ് കുത്തി പരിക്കേൽപ്പിച്ചത്. കേസിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·