മമ്മൂട്ടിയുമായുള്ള ആദ്യ കൂടിക്കാഴ്ച; രസകരമായ അനുഭവം പങ്കുവെച്ച് ശ്രീലീല

1 day ago 4

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ശ്രീലീല. മമ്മൂട്ടിയും ധനുഷും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഓം’ ആണ് ശ്രീലീലയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഇതിനിടെ മമ്മൂട്ടിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. ബിഹൈൻഡ്‌വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലീലയുടെ തുറന്നുപറച്ചിൽ.

ചിത്രത്തിൽ റോജ എന്ന കഥാപാത്രത്തെയാണ് ശ്രീലീല അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം രണ്ട് ദിവസത്തെ ചിത്രീകരണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഒരിക്കൽ മാത്രമാണ് അദ്ദേഹത്തോട് സംസാരിക്കാൻ അവസരം ലഭിച്ചതെന്നും താരം പറഞ്ഞു. മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. ആവേശത്തോടെ അദ്ദേഹത്തിന്റെ അടുത്തെത്തിയ ശ്രീലീല ആദ്യം ചോദിച്ചത് ‘സുഖമാണോ?’ എന്നായിരുന്നു.

‘എനിക്ക് തമിഴ് അറിയാം’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. തുടർന്ന് ‘സാർ, അഭിനന്ദനങ്ങൾ’ എന്ന് പറഞ്ഞപ്പോൾ ‘എന്തിന്?’ എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. ഇതോടെ ‘ഇത്രയും പോതും’ (മതി) എന്ന് പറഞ്ഞ് താൻ അവിടെനിന്ന് മടങ്ങിയെന്നും ശ്രീലീല ചിരിച്ചുകൊണ്ട് ഓർത്തെടുത്തു.

ശ്രീലീലയുടെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. മമ്മൂട്ടിയുടെ പ്രതികരണത്തെ വിമർശിച്ചും തമാശയായി കണ്ടും നിരവധി പേർ രംഗത്തെത്തി. സഹപ്രവർത്തകയുടെ സൗഹൃദപരമായ ഇടപെടലിനും അഭിനന്ദനത്തിനും ഇത്രയും ഔപചാരികമായ മറുപടി നൽകേണ്ടതുണ്ടായിരുന്നോ എന്നാണ് ചിലരുടെ ചോദ്യം.

Read Entire Article