മയക്കുമരുന്ന് കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍

7 months ago 7

23 June 2025, 05:03 PM IST

actor-srikanth

ശ്രീകാന്ത് | Photo: Facebook

ചെന്നൈ: മയക്കുമരുന്ന് കേസില്‍ തമിഴ് നടന്‍ ശ്രീകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്ത നടന്റെ രക്തസാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായും റിപ്പോര്‍ട്ടുണ്ട്.

തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യാനായി ശ്രീകാന്തിനെ നുങ്കമ്പാക്കം പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തേ അറസ്റ്റിലായ പ്രസാദ് എന്നയാളുമായുള്ള ബന്ധമുണ്ടെന്ന കണ്ടെത്തലിലാണ് നടനെ അറസ്റ്റ് ചെയ്തത്.

എഐഎഡിഎംകെ മുന്‍ നേതാവായ പ്രസാദിനെ ചെന്നൈയിലെ പബ്ബിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിക്കുന്ന ശ്രീകാന്ത് മലയാളത്തിലും ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2002-ല്‍ റോജാ കൂട്ടം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് വന്നത്. ഏപ്രില്‍ മാദത്തില്‍, മനസെല്ലാം, പാര്‍ത്തിബന്‍ കനവ്, നന്‍പന്‍ തുടങ്ങിയവയാണ് പ്രധാന തമിഴ് ചിത്രങ്ങള്‍. പൃഥ്വിരാജ് നായകനായ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്നീ മലയാള സിനിമകളിലും ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്.

Content Highlights: Tamil histrion Srikanth arrested successful cause maltreatment case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article