മയാമി ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ചിനു തോൽവി; 100–ാം ട്രോഫി വൈകും!

9 months ago 8

മനോരമ ലേഖകൻ

Published: April 01 , 2025 07:45 AM IST

1 minute Read

മയാമി ഓപ്പൺ പുരുഷ സിംഗിൾസ് വിജയിയായ യാക്കുബ് മെൻസിക്കിനെ (വലത്ത്) അഭിനന്ദിക്കുന്ന നൊവാക് ജോക്കോവിച്ച്.
മയാമി ഓപ്പൺ പുരുഷ സിംഗിൾസ് വിജയിയായ യാക്കുബ് മെൻസിക്കിനെ (വലത്ത്) അഭിനന്ദിക്കുന്ന നൊവാക് ജോക്കോവിച്ച്.

മയാമി∙ രാജ്യാന്തര ക്രിക്കറ്റിൽ 99 സെഞ്ചറികളിൽനിന്ന് 100ലേക്ക് എത്താൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് ഒന്നര വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. പ്രഫഷനൽ ടെന്നിസിൽ തന്റെ 100–ാം കിരീടം സ്വന്തമാക്കാൻ ഇതിഹാസ താരം നൊവാക് ജോക്കോവിച്ചും അൽപംകൂടി കാത്തിരിക്കണം. മയാമി ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ, 100–ാം കിരീടം മോഹിച്ചിറ‍ങ്ങിയ ജോക്കോയെ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള യാക്കുബ് മെൻസിക് വീഴ്ത്തി, അതും നേരിട്ടുള്ള സെറ്റുകൾക്ക്.

മുപ്പത്തിയേഴുകാരൻ ജോക്കോവിച്ചിനു ‘കേക്ക് വോക്ക്’ ആയിരിക്കുമെന്ന് ആരാധകർ പ്രതീക്ഷ ഫൈനലിൽ 7–6 (4), 7–6 (4) എന്ന സ്കോറിനാണ് പത്തൊൻപതുകാരൻ യാക്കുബ് ജയിച്ചത്. തീപാറുന്ന സെർവുകളുമായി തുടക്കം മുതൽ കളംപിടിച്ച യാക്കുബിനു മുന്നിൽ ജോക്കോയ്ക്കു പലപ്പോഴും മറുപടി ഉണ്ടായിരുന്നില്ല. 14 എയ്സുകളാണ് മത്സരത്തിൽ യാക്കുബ് പായിച്ചത്.

മത്സര ശേഷം ജോക്കോവിനോടുള്ള തന്റെ ആരാധനയും കൗമാരതാരം മറച്ചുവച്ചില്ല. ‘ പ്രിയപ്പെട്ട ജോക്കോ, താങ്കൾ കാരണമാണ് ഞാൻ ടെന്നിസ് റാക്കറ്റ് എടുത്തത്. താങ്കളാണ് എന്റെ ഹീറോ, നന്ദി’– മയാമി ഓപ്പൺ ട്രോഫി ഏറ്റുവാങ്ങിയതിനു ശേഷം യാക്കുബ് മെൻസിക് പറഞ്ഞു.

English Summary:

Upset successful Miami: Djokovic's 100th rubric remains elusive aft a astonishing defeat. Jiri Lehecka's awesome triumph successful the Miami Open last denied Djokovic a milestone achievement.

Read Entire Article