മരണം മുന്നിൽ കണ്ടാണോ രഹ്നയെ കൊണ്ടുവന്നത്! അയ്യോ എന്റെ മോൾ ഇതെങ്ങനെ സഹിക്കുമെന്ന പ്രിയങ്കയുടെ വാക്കുകളും
5 months ago
6
Authored by: ഋതു നായർ|Samayam Malayalam•2 Aug 2025, 10:57 am
നിൻ്റെ ഓർമ്മകൾക്ക് മരണമില്ല. സുന്ദരമായ നിൻറെ ഈ പുഞ്ചിരി, നിൻറെ സ്നേഹം, അത് ഞങ്ങളുടെ മനസ്സിൽ മായാതെ നിലനിൽക്കുമെന്ന് പ്രിയപ്പെട്ടവർ
കലാഭവൻ നിയാസ് & പ്രിയങ്ക (ഫോട്ടോസ്- Samayam Malayalam)
കലാഭവൻ നവാസിന്റെ മരണം സ്വപ്നത്തിൽ പോലും തങ്ങൾക്ക് ചിന്തിക്കാൻ ആകില്ലെന്നാണ് ഓരോ പ്രിയപ്പെട്ടവരും പങ്കിടുന്ന വാക്കുകൾ. മരിച്ചാലും മായാത്ത ഒരുപാട് ഓർമ്മകൾ. ഒരു സുഹൃത്ത് എന്നതിലുപരി, സ്വന്തം സഹോദരനായിരുന്നു ഒഒരുപാട് ആളുകൾക്ക് നവാസ്. ഭായ് എന്നാണ് മിക്ക ആളുകളെയും നവാസ് വിളിക്കുക. ആ വാക്കിൽ നൂറു ശതമാനം സത്യസന്ധത പുലർത്തുന്ന സ്നേഹം പുലർത്തുന്ന ഒരാൾ. നവാസ് മരിച്ചെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ വയ്യെന്നാണ് ഓരോ ആളുകളും സോഷ്യൽ മീഡിയ വഴി കുറിക്കുന്നത്. അതേമസയം രഹ്‌നയുടെയും മകളുടെയും കാര്യം ഓർത്ത് തനിക്ക് സഹിക്കാൻ വയ്യെന്ന് നടി പ്രിയങ്ക പറയുന്നത്.
എന്റെ മോൾ രഹ്ന ഇതെങ്ങനെ സഹിക്കും. അവൾ ഇതെങ്ങനെ ഉൾക്കൊള്ളും, കുഞ്ഞുങ്ങൾ ഒക്കെ ഉള്ളതല്ലേ എന്നുപറഞ്ഞുകൊണ്ട് പ്രിയങ്ക പ്രതികരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. പ്രണയത്തിനും അപ്പുറം ഗാഢമായ ഒരു ബന്ധമായിരുന്നു നവാസും രഹ്നയും തമ്മിൽ. ഒരുപക്ഷെ ഈ അടുത്ത സമയത്ത് രഹ്നയെ അഭിനയത്തിലേക്ക് മടക്കി കൊണ്ടുവന്നതും ഒരു നിയോഗം പോലെ തോനുന്നു. മരണം മുൻപിൽ കണ്ടിട്ടായിരുന്നോ തന്റെ പ്രിയതമയെ കൊണ്ട് വന്നത്,. താൻ അരങ്ങൊഴിയുന്ന ഇടത്ത് തന്റെ പ്രിയതമ ഉണ്ടാകണം എന്ന തോന്നലാകുമോ നിയോഗം ആകുമോ 'ഇഴ'യിലൂടെ രഹ്നയെ മടക്കി കൊണ്ടുവന്നതെന്നും പ്രിയപെട്ടവർ ചോദിക്കുന്നു.
2002ൽ ഇറങ്ങിയ നീലാകാശം നിറയെ എന്ന ചിത്രത്തിലാണ് രഹ്‌നയ്ക്കൊപ്പം അവസാനമായി നവാസ് അഭിനയിക്കുന്നത്. പിന്നീട് അഭിനയത്തിൽ നിന്നും കുടുംബകാര്യങ്ങളും ഒക്കെയായി രഹ്ന തിരക്കിൽ ആയി ഏറ്റവും ഒടുവിൽ ഇഴ എന്ന ചിത്രത്തിലൂടെ മടങ്ങിവന്ന രഹ്നക്ക് പൂർണ്ണ പിന്തുണ നൽകി ഒപ്പം നിന്നത് നവാസ് ആണ്. സ്‌ക്രീനിൽ വർഷങ്ങൾക്കിപ്പുറം ഭാര്യ ഭർത്താവായി എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നവാസ് പറഞ്ഞിരുന്നു.