
സഞ്ജയ് ദത്ത് | ഫോട്ടോ: AFP
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപിടി പ്രോജക്റ്റുകളുമായി തിരക്കിലാണ് നടൻ സഞ്ജയ് ദത്ത്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ഒരു ആരാധികയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീൽ മരണശേഷം തന്റെ 72 കോടി വിലമതിയ്ക്കുന്ന സ്വത്തുകള്‍ സഞ്ജയ് ദത്തിന്റെ പേരിലേയ്ക്ക് വില്‍പ്പത്രം തയ്യാറാക്കിവെച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അവര്‍ സഞ്ജയ് ദത്തിനെ നേരിട്ട് കണ്ടിട്ടുണ്ടായില്ല. ഇക്കാര്യം സഞ്ജയ് ദത്ത് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്.
2018-ലാണ് 62-കാരിയായ നിഷ പാട്ടീൽ താൻ ഏറെ ആരാധിക്കുന്ന സഞ്ജയ് ദത്തിന് സ്വത്തുക്കൾ എഴുതിവെച്ചത്. കേർളി ടെയ്ൽസ് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. തന്റെ പേരിൽ എഴുതിവെച്ച സ്വത്തുക്കൾ നിഷയുടെ കുടുംബത്തിന് തിരികെ നൽകിയെന്നും അദ്ദേഹം അറിയിച്ചു. നിഷ അവസാനകാലത്ത് മാരകമായ രോഗത്തോട് പോരാടിയാണ് ലോകത്തോട് വിട പറഞ്ഞത്. തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നു. ബന്ധുക്കളാണ് ബാങ്കുമായി നടത്തിയ കത്തിടപാടുകള്‍ മരണശേഷം കണ്ടെടുത്തത്. ഇക്കാര്യം അന്ന് വലിയ വാർത്തയാവുകയും ചെയ്തിരുന്നു.
അവിവാഹിതയായ നിഷ എണ്‍പതു വയസ്സുള്ള അമ്മയ്ക്കും മൂന്ന് സഹോദരങ്ങള്‍ക്കുമൊപ്പം മലബാര്‍ ഹില്ലിലെ ത്രിവേണി അപ്പാര്‍ട്ട്‌മെന്റിലെ മൂന്ന് മുറി ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. ഈ ഫ്ലാറ്റടക്കം അവർ സഞ്ജയ് ദത്തിന്റെ പേരിൽ എഴുതിവെച്ചിരുന്നു. മരണാനന്തരം നടന്ന പ്രാര്‍ഥനായോഗത്തിനുശേഷമാണ് കുടുംബത്തിന് നിഷ സ്വത്തെല്ലാം സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതിവച്ച വിവരം അറിഞ്ഞത്. മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് അവര്‍ സ്വത്ത് ദത്തിന് എഴുതിവച്ചത്.
ആരാധികയുടെ പ്രവർത്തിയിൽ സഞ്ജയ് ദത്ത് അന്ന് നടുക്കം രേഖപ്പെടുത്തിയിരുന്നു. സ്വത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. നിഷ പാട്ടീലിനെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും ഈ സാഹചര്യത്തില്‍ താന്‍ വളരെയധികം വേദനിക്കുവെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒന്നും അവകാശപ്പെടില്ല. തനിക്ക് നിഷയെ അറിയില്ലായിരുന്നു. മുഴുവന്‍ സംഭവവും തന്നെ വളരെയധികം അസ്വസ്ഥനാക്കിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഭൂത്നി, ഹൗസ്ഫുൾ 5 എന്നിവയാണ് സഞ്ജയ് ദത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ബാലകൃഷ്ണ നായകനാവുന്ന അഖണ്ഡ 2 ആണ് സഞ്ജയ് ദത്തിന്റേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. ഈ വരുന്ന സെപ്റ്റംബർ 25-നാണ് റിലീസ്. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ധുരന്ധർ എന്ന ചിത്രമാണ് ബോളിവുഡിൽ അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങിയിരിക്കുന്നത്. രൺവീർ സിംഗ് നായകനാവുന്ന ചിത്രത്തിൽ മാധവൻ, അർജുൻ രാംപാൽ, അക്ഷയ് ഖന്ന, സാറാ അർജുൻ എന്നിവലപം നിർണായക വേഷങ്ങളിലെത്തുന്നു.
Content Highlights: Sanjay Dutt returned a ₹72 crore inheritance near to him by a fan, Nisha Patil
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·