01 September 2025, 07:33 AM IST

പിറന്നാൾ ആഘോഷച്ചടങ്ങിൽ ഫിലോമിനയ്ക്ക് കേയ്‌ക്ക് നൽകുന്ന മാവേലിയായി വേഷമിട്ട നാടക കലാകാരൻ ജോസ് മാളിയേക്കൽ | ഫോട്ടോ: മാതൃഭൂമി
വൈറ്റില(കൊച്ചി): മരിക്കും മുൻപ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നേരിൽ കാണണം... തന്റെ 108-ാം ജന്മദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയവരോട് ഏറെനാളായി ഉള്ളിലൊതുക്കിവെച്ചിരുന്ന ആഗ്രഹം ഫിലോമിന പങ്കുവെച്ചു.
ഫിലോമിനയുടെ കൊച്ചുമകനും മമ്മൂട്ടിയും ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ വീട്ടിലുണ്ട്. ഈ ഫോട്ടോയിൽ നോക്കിയാണ് മമ്മൂട്ടിയെ നേരിൽ കാണണം എന്ന ആഗ്രഹം ഫിലോമിന പറഞ്ഞത്. പണ്ടേ മമ്മൂട്ടിയുടെ ആരാധികയാണ് ഫിലോമിന.
105-ാം വയസ്സിൽ പേസ്‌മേക്കർ ഘടിപ്പിച്ച് മാധ്യമങ്ങളിൽ ഇടം നേടിയ ആളാണ് പൊന്നുരുന്നി ലാൽസലാം റോഡിൽ മിഷേൽ വീട്ടിൽ ഫിലോമിന. 108-ാം ജന്മദിനം വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ആഘോഷിച്ചത്. ‘ഞങ്ങളുണ്ട് കൂടെ’ പാലിയേറ്റീവ് കെയർ യൂണിറ്റാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പാലിയേറ്റീവ് കെയർ സിനീയർ ഡോക്ടർ ഗീത കെയ്‌ക്ക് മുറിച്ച് ഫിലോമിനയ്ക്ക് നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് കെയർ പ്രസിഡന്റ് എ.എൻ. സജീവൻ, ബ്ലഡ് ഡൊണേഷൻ ഫോറം ജില്ലാ പ്രസിഡന്റ് രാജീവ് മേനോൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലിജാ ഫ്രാൻസിസ്, കെ. രാമൻകുട്ടി, ഫാ. ജോയി അയനിയാടൻ, ഫാ. അലക്സ് തേജസ്, മാവേലിയായി എത്തിയ പൊന്നുരുന്നിയിലെ നാടക കാലാകാരൻ ജോസ് മാളിയേക്കൽ എന്നിവർ ആശംസ നേർന്നു. ലാൽസലാം റോഡ് റെസിഡെൻസ് അസോസിയേഷൻ പ്രസിഡൻറ് എം.കെ. സജീവൻ പൊന്നാടയണിയിച്ചു. ഫിലോമിനയുടെ മകൻ ജോണി എല്ലാവർക്കും നന്ദി പറഞ്ഞു.
Content Highlights: Philomena, celebrating her 108th birthday, expressed her tendency to conscionable Malayalam histrion Mammootty
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·