‘മരിക്കുന്നതിന് മുൻപ്‌ മാറഡോണ കടുത്ത യാതന അനുഭവിച്ചു’ - കോടതിയിൽ ഫൊറൻസിക് വിദഗ്‌ധന്റെ മൊഴി

9 months ago 9

29 March 2025, 02:23 PM IST

maradona

മാറഡോണ| Photo: AFP

ബ്യൂണസ് ഐറിസ്: മരിക്കുന്നതിന് ചുരുങ്ങിയത് 12 മണിക്കൂർ മുൻപുതന്നെ ഡീഗോ മാറഡോണ കടുത്ത ശാരീരിക യാതനകൾ അനുഭവിച്ചിരുന്നതായി കോടതിയിൽ ഫൊറൻസിക് വിദഗ്‌ധന്റെ മൊഴി. ഫുട്‌ബോൾ ഇതിഹാസത്തിന്റെ മരണത്തിൽ ഡോക്ടർമാരടക്കമുള്ള ഏഴംഗ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണയിലാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഫൊറൻസിക് ഡോക്ടർ കാർലോസ് കാസിനെല്ലി ഇക്കാര്യം പറഞ്ഞത്.

മാറഡോണയുടെ ഹൃദയം പൂർണമായും കൊഴുപ്പുകൊണ്ട് പൊതിയപ്പെട്ട നിലയിലായിരുന്നു. രക്തവും കട്ടപിടിച്ചിരുന്നു. ഏതൊരു ഡോക്ടർക്കും ദിവസങ്ങൾക്കു മുൻപുതന്നെ മാറഡോണയുടെ രോഗലക്ഷണങ്ങൾ തിരിച്ചറിയാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനും കഴിയുമായിരുന്നു. കാസിനെല്ലി പറഞ്ഞു.

2020 നവംബർ 25-നാണ് മാറഡോണ മരിച്ചത്. തലച്ചോറിലെ ശസ്ത്രക്രിയക്കുശേഷം സ്വന്തം വീട്ടിലായിരുന്നു മാറഡോണയുടെ തുടർച്ചികിത്സയും പരിചരണവും നടന്നിരുന്നത്. ഹൃദയാഘാതവും ശ്വാസകോശത്തിലെ നീർക്കെട്ടുമാണ് മരണകാരണമായി കണ്ടെത്തിയത്.

Content Highlights: maradona successful agelong agony earlier decease forensic

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article