Authored by: നിഷാദ് അമീന്‍|Samayam Malayalam•5 Jun 2025, 6:45 pm
Bengaluru Stampede: ഐപിഎല്‍ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ആര്‍സിബി. ഇരകള്‍ക്ക് സഹായം നല്‍കുന്നതിനായി 'ആര്‍സിബി കെയേഴ്‌സ്' എന്ന പുതിയ ഫണ്ട് (RCB Cares' Fund) സൃഷ്ടിച്ചതായും ഫ്രാഞ്ചൈസി വെളിപ്പെടുത്തി.
ഹൈലൈറ്റ്:
- 10 ലക്ഷം രൂപ ധനസഹായം
- അപകടത്തില്‍ മരിച്ചത് 11 പേര്‍
- സഹായ ഫണ്ടിന് രൂപംനല്‍കി
(ഫോട്ടോസ്- Samayam Malayalam) മരിച്ചവരുടെ ആശ്രിതര്‍ക്ക് ആര്‍സിബി 10 ലക്ഷം രൂപ നല്‍കും; ഇരകളെ സഹായിക്കാന്‍ 'ആര്‍സിബി കെയേഴ്സ്' ഫണ്ട്
'ഇന്നലെ ബെംഗളൂരുവില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവം ആര്‍സിബി കുടുംബത്തിന് വളരെയധികം വേദനയും ദുഃഖവും ഉണ്ടാക്കി. മരിച്ചവരുടെ പതിനൊന്ന് പേരുടെയും കുടുംബങ്ങള്‍ക്ക് ആര്‍സിബി 10 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയാണ്. അപകടത്തില്‍ ജീവന്‍പൊലിഞ്ഞവരോട് ആദരവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതിനുമാണിത്. പരിക്കേറ്റ ആരാധകരെ പിന്തുണയ്ക്കുന്നതിനായി ആര്‍സിബി കെയേഴ്‌സ് എന്ന പേരില്‍ ഒരു ഫണ്ടും സൃഷ്ടിക്കുന്നുണ്ട്. ആരാധകര്‍ക്കൊപ്പം ആര്‍സിബി എന്നുമുണ്ടാവും. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു'- ആര്‍സിബി പ്രസ്താവനയില്‍ പറഞ്ഞു.
അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് ആര്‍സിബി കന്നി ഐപിഎല്‍ നേടുന്നത്. 18 വര്‍ഷത്തിനിടയിലെ ആദ്യ നേട്ടം ആഘോഷിക്കാന്‍ ബുധനാഴ്ച ബെംഗളൂരുവില്‍ വിവിധ പരിപാടികള്‍ നിശ്ചയിച്ചിരുന്നു. തുറന്ന ബസ് പരേഡ് നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി.
ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് പ്രധാന വിജയാഘോഷ ചടങ്ങ് നടന്നത്. ഇതിന് മുമ്പായി വിധാന്‍ സൗധയില്‍ കര്‍ണാടക സര്‍ക്കാര്‍ ടീമിനെ ആദരിച്ചു. സ്റ്റേഡിയത്തിന് പുറത്താണ് തിക്കിലും തിരക്കിലും ആളുകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സംഭവത്തില്‍ പ്രാദേശിക സര്‍ക്കാരും അധികാരികളും ആര്‍സിബിയും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടു.
സിക്‌സര്‍ വീരന് മംഗല്യം; റിങ്കു സിങ്-സമാജ്വാദി എംപി പ്രിയ സരോജ് വിവാഹനിശ്ചയം ജൂണ്‍ എട്ടിന്
തുറന്ന ബസ്സില്‍ താരങ്ങളുടെ വിക്ടറി പരേഡ് നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ഫ്രാഞ്ചൈസിയും ലോക്കല്‍ പോലീസും പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് അത് നടന്നില്ല. സ്റ്റേഡിയം ഗേറ്റിന് പുറത്തായിരുന്നു ദുരന്തം. സംഭവങ്ങള്‍ക്കിടയിലും ചിന്നസ്വാമി സ്റ്റേഡിയത്തിനുള്ളിലെ പരിപാടി തുടര്‍ന്നു. വേദിക്കുള്ളിലെ ഫ്രാഞ്ചൈസി ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഡിയത്തിന് പുറത്തുണ്ടായ കാര്യങ്ങള്‍ അറിയാത്ത് കൊണ്ടാണ് പരിപാടി തുടര്‍ന്നതെന്നും വിവരം കൈമാറിയ ഉടന്‍ തന്നെ പരിപാടി അവസാനിപ്പിച്ചതായും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ അവകാശപ്പെട്ടു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·