1988-ൽ ശ്രീദേവിയുടെ കുടുംബം വാങ്ങിയ ഭൂമിയാണ് തർക്കത്തിന്റെ കേന്ദ്രം. നിലവിലെ കേസിൽ പ്രധാനമായി പരാമർശിക്കുന്നത് ഏകദേശം 2.7 ഏക്കർ ഭൂമിയെയാണ്. എന്നാൽ ബന്ധപ്പെട്ട രേഖകളുടെയും ഇടപാടുകളുടെയും പശ്ചാത്തലത്തിൽ ഏകദേശം 4.7 ഏക്കർ ഭൂമിയെക്കുറിച്ചും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അതിനാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ‘അഞ്ച് ഏക്കർ, 500 കോടി’ എന്ന കണക്കുകൾ ഔദ്യോഗികമായി കോടതി സ്ഥിരീകരിച്ച വിവരങ്ങളായി കാണേണ്ടതില്ല.
ദിയയുടെ കല്യാണത്തിന് സഹോദരിമാർ സ്കോർ ചെയ്തു, അഹാനയുടെ കല്യാണത്തിന് വധുവിനെക്കാൾ തിളങ്ങിയത് അനിയത്തി ഹൻസിക!
ശ്രീദേവിയുടെ മരണത്തിന് ശേഷം ഭൂമി ബോണി കപൂറിന്റെയും മക്കളായ ജാൻവി, ഖുഷി എന്നിവരുടെയും പേരിലേക്ക് മാറ്റിയതോടെയാണ് തർക്കം പുതിയ ഘട്ടത്തിലേക്ക് കടന്നത്. എം.സി. ശിവകാമി, എം.സി. നടരാജൻ തുടങ്ങിയവർ ഭൂമിയിൽ തങ്ങൾക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തി. 1988ലെ വിൽപ്പന രേഖകളുടെ നിയമസാധുത തന്നെ ചോദ്യം ചെയ്താണ് അവർ കോടതിയെ സമീപിച്ചത്. തങ്ങൾക്ക് കുടുംബപരമായ അവകാശവിഹിതമുണ്ടെന്നാണ് അവരുടെ വാദം.
കേസ് ആദ്യം കീഴ്‌ക്കോടതിയിലെത്തിയെങ്കിലും പിന്നീട് മദ്രാസ് ഹൈക്കോടതി കപൂർ കുടുംബത്തിന് അനുകൂലമായി ഇടപെട്ട് ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് കേസ് സുപ്രീം കോടതിയിലെത്തിയത്. അവിടെ വിഷയം പരിശോധിച്ച ജസ്റ്റിസുമാരായ കെ.വി. വിശ്വനാഥൻ, അരുൺ പിള്ളി എന്നിവരടങ്ങിയ ബെഞ്ച് അന്തിമമായി ഭൂമിയുടെ ഉടമസ്ഥാവകാശം ആരുടേതെന്ന് വിധിച്ചിട്ടില്ല. പകരം, ഇരുപക്ഷവും മധ്യസ്ഥതയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള സാധ്യത പരിശോധിക്കണമെന്നാണ് കോടതി നിർദേശിച്ചത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ മധ്യസ്ഥനായി നിയമിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഭൂമിയുടെ നിലവിലെ സ്ഥിതി മാറ്റരുതെന്നും സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. അതായത്, അടുത്ത ഉത്തരവ് വരുന്നതുവരെ ഭൂമി കൈമാറ്റം ചെയ്യുകയോ നിർമാണ പ്രവർത്തനങ്ങൾ നടത്തുകയോ കൈവശാവകാശത്തിൽ മാറ്റം വരുത്തുകയോ ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. കേസ് ഡിസംബർ 18ന് വീണ്ടും പരിഗണിക്കും എന്നാണ് നിലവിലെ റിപോർട്ടുകൾ പറയുന്നത്.




English (US) ·