Authored by: നിമിഷ|Samayam Malayalam•7 Jun 2025, 7:50 am
കഴിഞ്ഞ ദിവസമായിരുന്നു അഖില്‍ അക്കിനേനി വിവാഹിതനായത്. എന്‍ഗേജ്‌മെന്റ് മുതല്‍ തന്നെ അഖിലിന്റെ പ്രണയവും, വധുവിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ചിത്രകാരിയായ സൈനബാണ് അഖിലിന്റെ ജീവിതസഖി. നീണ്ട നാളത്തെ സൗഹൃദത്തിന് ശേഷമായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
മരുമകളുടെ തോളില്‍ കൈയ്യിട്ട് മകനെയും പിടിച്ചൊരു ഫോട്ടോ! (ഫോട്ടോസ്- Samayam Malayalam) മനസ് നിറയെ സന്തോഷത്തോടെയായിരുന്നു അമല മകന്റെ വിവാഹത്തെക്കുറിച്ച് വാചാലയായത്. ഞങ്ങളുടെ വീട്ടില്‍ നടന്ന ചടങ്ങിലൂടെ അഖിലും സൈനബും വിവാഹിതരായിരിക്കുകയാണ്. പുലര്‍ച്ചെ 3.35 നായിരുന്നു മുഹൂര്‍ത്തം. എന്നെയും നാഗാര്‍ജുനെയും സംബന്ധിച്ച് ഇത് സ്വപ്‌നം സഫലമായ നിമിഷമാണ്. ഈ സന്തോഷനിമിഷങ്ങളില്‍ പങ്കുചേരാന്‍ പ്രിയപ്പെട്ടവരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അവരുടെ ജീവിതത്തിലെ പുതിയ തുടക്കത്തിന് അനുഗ്രഹവും, പ്രാര്‍ത്ഥനകളും നേരുന്നു. സ്‌നേഹത്തോടെ അമല അക്കിനേനി എന്നായിരുന്നു കുറിപ്പ്. മരുമകളെയും മകനെയും ചേര്‍ത്തുപിടിച്ചുള്ള ഫോട്ടോയും കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം തന്നെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
Also Read: കഴുത്തില്‍ പൂമാലകളുമായി രവി മോഹനും കെനിഷയും! പുതിയ തുടക്കത്തിന് അനുഗ്രഹം തേടി മുരുകന് മുന്നില്‍! വരാനിരിക്കുന്ന ഹാപ്പി ന്യൂസ് ഇതോ!ഞങ്ങളുടെ കുടുംബത്തിലേക്ക് സൈനബിന് സ്വാഗതം. പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും. നവദമ്പതികളോടൊപ്പമുള്ള ചിത്രവും ശോഭിത പങ്കുവെച്ചിരുന്നു. ശോഭിതയുടെ പോസ്റ്റും വൈറലായിരുന്നു. കുടുംബസമേതമുള്ള ചിത്രമായിരുന്നു പങ്കുവെച്ചത്. അമലയും ശോഭിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചവര്ർക്കുള്ള മറുപടി കൂടിയാണ് പുതിയ പോസ്റ്റ്.
മരുമകളുടെ തോളില്‍ കൈയ്യിട്ട് മകനെയും പിടിച്ചൊരു ഫോട്ടോ! ഞങ്ങള്‍ക്കിത് സ്വപ്‌നം സഫലമായ നിമിഷം! മകന്റെ വിവാഹത്തെക്കുറിച്ച് അമല
അടുത്തിടെയായിരുന്നു അക്കിനേനി കുടുംബത്തിലേക്ക് ശോഭിത എത്തിയത്. നാഗചൈതന്യയുടെ പ്രണയവും, വിവാഹവും, ഡിവോഴ്‌സും, രണ്ടാം വിവാഹവുമെല്ലാം വാര്‍ത്തയായിരുന്നു. നാഗും ശോഭിതയും പ്രണയത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. വിവാഹത്തിന് തൊട്ടുമുന്‍പായാണ് താരങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇവരുടെ വിവാഹത്തിന് മുന്‍പായാണ് അഖിലിന്റെ എന്‍ഗേജ്‌മെന്റ് നടത്തിയത്. കുടുംബത്തിലേക്ക് ഒരാളും കൂടി വരാന് പോവുകയാണെന്നുള്ള സന്തോഷം അന്നും എല്ലാവരും പങ്കുവെച്ചിരുന്നു.
വര്‍ഷങ്ങളായുള്ള പരിചയത്തിന് ശേഷമായിരുന്നു അഖിലും സൈനബും വിവാഹിതരാവാന്‍ തീരുമാനിച്ചത്. ബിസിനസ് കുടുംബത്തിലാണ് സൈനബ് ജനിച്ചത്. ഇടയ്ക്ക് സിനിമയുടെ വഴിയെ സഞ്ചരിച്ചെങ്കിലും പിന്നീട് ചിത്രകലയിലേക്ക് വഴിമാറുകയായിരുന്നു സൈനബ്. പ്രണയം പരസ്യമാക്കിയപ്പോള്‍ മുതല്‍ ഇവരുടെ പ്രായവ്യത്യാസം ചര്‍ച്ചയായിരുന്നു.
വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നപ്പോഴും ഇവരുടെ പ്രായവ്യത്യാസം ചര്‍ച്ചയായിരുന്നു. ഇതിലിത്ര അതിശയിക്കാനെന്തിരിക്കുന്നു, അവരുടെ ജീവിതം അവരല്ലേ തീരുമാനിക്കേണ്ടതെന്ന മറുപടിയുമായി ആരാധകരും എത്തിയിരുന്നു. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയതോടെ അഖില്‍ മുന്‍പ് കമന്റ് ബോക്‌സ് ഓഫാക്കി വെച്ചിരുന്നു.

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക





English (US) ·