മറഡോണയുടെ മെഡിക്കൽ രേഖകൾ പിടിച്ചെടുത്ത് പൊലീസ്; 275 ഫയലുകളും 547 ഇമെയിൽ സന്ദേശങ്ങളും കണ്ടെത്തി

8 months ago 9

മനോരമ ലേഖകൻ

Published: May 09 , 2025 11:58 AM IST

1 minute Read

maradona-1

ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ താരം ഡിയേഗോ മറഡോണയെ ചികിത്സിച്ചിരുന്ന ക്ലിനിക്ക് റെയ്ഡ് ചെയ്ത് മെഡിക്കൽ രേഖകൾ പിടിച്ചെടുത്ത് അർജന്റീന പൊലീസ്. രേഖകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടതിനു പിന്നാലെ രാത്രിയിലാണ് ബ്യൂനസ് ഐറിസിലെ ലോസ് ഒളിവോസ് ക്ലിനിക്കിൽ പൊലീസ് റെയ്ഡ് നടത്തിയത്. 275 ഫയലുകളും 547 ഇമെയിൽ സന്ദേശങ്ങളും പൊലീസിനു ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

മറഡോണയുടെ ചികിത്സയിൽ വീഴ്ചവരുത്തിയതായി ആരോപിച്ച് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന 7 ഡോക്ടർമാർ നിലവിൽ വിചാരണ നേരിടുകയാണ്. 1986ൽ ലോകകപ്പ് നേടിയ അർജന്റീന ടീമിന്റെ ക്യാപ്റ്റനായിരുന്ന മറഡോണ 2020 നവംബർ 25നാണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞു ക്ലിനിക്കിൽ നിന്നു വീട്ടിലേക്കു മടങ്ങിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മരണം.

English Summary:

Diego Maradona's aesculapian records were seized by police. The raid connected the Los Olivos session successful Buenos Aires follows a tribunal bid and an ongoing proceedings for aesculapian negligence concerning the shot legend's death.

Read Entire Article