Published: April 17 , 2025 03:51 PM IST
1 minute Read
ബ്യൂനസ് ഐറിസ് ∙ ഡിയേഗോ മറഡോണയ്ക്കു വീട്ടിൽ ചികിൽസയൊരുക്കിയ വൈദ്യസംഘം തങ്ങളെ വഞ്ചിച്ചെന്നു ഫുട്ബോൾ ഇതിഹാസ താരത്തിന്റെ മൂത്ത പുത്രി ഡൽമ കോടതിയിൽ വെളിപ്പെടുത്തി. അർജന്റീന ഫുട്ബോളർ മറഡോണയുടെ മരണത്തിൽ അസ്വാഭാവികത ആരോപിക്കുന്ന കേസിലാണ് ഡൽമയുടെ വെളിപ്പെടുത്തൽ. ശസ്ത്രക്രിയയ്ക്കു ശേഷം മറഡോണയെ താമസിപ്പിച്ചിരുന്ന വീട്ടിൽ മൂത്രത്തിന്റെ കടുത്ത ദുർഗന്ധമുണ്ടായിരുന്നു.
ഒരു പോർട്ടബിൾ ടോയ്‌ലറ്റ് മാത്രമാണ് ബ്യൂനസ് ഐറിസിനു സമീപപ്രദേശത്തെ ആ വീട്ടിലുണ്ടായിരുന്നത്. അടുക്കളയും മറ്റു മുറികളുമെല്ലാം വൃത്തിഹീനമായിരുന്നതായും ഡൽമ പറഞ്ഞു. ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണുണ്ടായതെന്നും വൈദ്യസംഘം തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നും ഡൽമ കോടതിയിൽ മൊഴി നൽകി.
English Summary:








English (US) ·