മുംബൈ: മഹാരാഷ്ട്ര ഫിലിം അവാർഡ് വേദിയിൽ ഹിന്ദിയിൽ സംസാരിക്കാൻ ആവശ്യപ്പെട്ട മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച് കജോൾ. ആഗസ്റ്റ് 5-ന് മുംബൈയിൽ നടന്ന മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാർഡ് 2025-ൽ നടിയും അമ്മയുമായ തനൂജയോടൊപ്പം പങ്കെടുക്കവെയായിരുന്നു കാജോളിന്റെ പ്രതികരണം.
ചടങ്ങിൽ മാധ്യമങ്ങളുമായി സംവദിച്ച കാജോൾ, അവരുടെ ചോദ്യങ്ങൾക്ക് മറാഠിയിലാണ് മറുപടി നൽകിയത്. അവരുടെ മറാഠി ഭാഷയിലുള്ള സംസാരം പലരെയും ആകർഷിച്ചുവെങ്കിലും, പറഞ്ഞ കാര്യങ്ങൾ ഹിന്ദിയിൽ ആവർത്തിക്കാൻ മാധ്യമപ്രവർത്തകൻ ആവശ്യപ്പെട്ടപ്പോൾ കജോൾ ദേഷ്യത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു."ഇനി ഞാൻ ഹിന്ദിയിലും പറയണോ? മനസ്സിലാക്കേണ്ടവർക്ക് ഞാൻ പറഞ്ഞത് മനസ്സിലാകും" അവർ കൂട്ടിച്ചേർത്തു.
ഭാഷാവിവാദം തുടരുന്നതിനിടെ സംഭവത്തെ സംബന്ധിച്ച ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹ്യ മാധ്യമങ്ങളിൽ കജോളിന്റെ പെരുമാറ്റത്തെ വിമർശിക്കുന്നവരും പിന്തുണക്കുന്നവരും തമ്മിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
അവാർഡ് ഷോയിൽ നിന്നുള്ള ചിത്രങ്ങൾ കജോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. 'എൻ്റെ അമ്മ ഒരുകാലത്ത് നടന്ന അതേ വേദിയിൽ, ഞാനും എന്റെ ജന്മദിനത്തിൽ നടക്കുന്നു..ഞാൻ എവിടെ നിന്ന് വരുന്നുവെന്നും, ആരെയാണ് ഞാൻ എപ്പോഴും ഒപ്പം കൊണ്ടുനടക്കുന്നതെന്നും പ്രപഞ്ചം എന്നെ ഓർമ്മിപ്പിക്കുന്നത് പോലെ തോന്നുന്നു' അവർ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
കോർട്ട് റൂം ഡ്രാമയായ 'ദി ട്രയൽ' പരമ്പരയുടെ രണ്ടാം സീസൺ ആണ് കജോളിന്റെ അടുത്തതായി പുറത്തിറങ്ങുന്ന പ്രൊജക്റ്റ്. ഇതിലെ നയോനിക എന്ന കഥാപാത്രം തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതാണെന്നും പ്രേക്ഷരിലേക്കെത്തിക്കാൻ കാത്തിരിക്കുകയാണെന്നും കജോൾ പറഞ്ഞു.
Content Highlights: histrion kajol lashes retired astatine writer for insisting connected speaking successful Hindi





English (US) ·