Published: October 30, 2026 09:34 AM IST
1 minute Read
ഓക്‌ലൻഡ് ∙ ഇന്ത്യൻ ബാറ്റിങ് നിരയുടെ പ്രഹരശേഷിക്കു മുന്നിൽ മറുപടിയില്ലാതെ വിയർത്തു നിൽക്കുകയാണ് കിവീസ്. ആദ്യ 3 മത്സരങ്ങൾ ജയിച്ച് 5 മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. അഭിഷേക് ശർമയുടെയും വൈഭവ് സൂര്യവംശിയുടെയും കൂറ്റനടികൾ കണ്ട കഴിഞ്ഞ മത്സരം ഒരു ദുഃസ്വപ്നമായി മറക്കാനാഗ്രഹിക്കുന്ന ന്യൂസീലൻഡ് നാലാം ട്വന്റി20 മത്സരത്തിനിറങ്ങുമ്പോൾ ലക്ഷ്യം ആശ്വാസജയം. ബോളിങ് നിരയുടെ പ്രകടനം ഇന്ത്യയ്ക്ക് വെല്ലുവിളിയാകുമ്പോൾ ഇന്ത്യൻ ബാറ്റിങ് നിരയെ എങ്ങനെ പിടിച്ചുകെട്ടുമെന്നതിൽ ന്യൂസീലൻഡിനും ആശങ്ക. ഓക്‌ലൻഡിലെ ഈഡൻ പാർക്കിലാണ് മത്സരം. ഉച്ചയ്ക്ക് 12.30 മുതൽ സോണി സ്പോർട്സ് ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം.
What you should work next
തുടക്കം മുതൽ അവസാന ഓവറുകൾ വരെ കൂറ്റനടിക്കുശേഷിയുള്ള ബാറ്റർമാരാണു പരമ്പരയിൽ ഇന്ത്യൻ വിജയങ്ങൾക്കു ചുക്കാൻ പിടിച്ചത്. നാലാം മത്സരത്തിലും ബാറ്റിങ് നിരയുടെ മികച്ച ഫോമിലാണ് ഇന്ത്യൻ പ്രതീക്ഷകൾ. മൂന്നാം മത്സരത്തിൽ 35 പന്തിൽ സെഞ്ചറി നേടിയ അഭിഷേക് ശർമയും വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞ കൗമാര താരം വൈഭവ് സൂര്യവംശിയും ചേർന്ന് മികച്ച തുടക്കം നൽകും. ഈഡനിലെ റണ്ണൊഴുകുന്ന പിച്ചിൽ ഇവരോടൊപ്പം സഞ്ജു സാംസണും ശ്രേയസ് അയ്യരും തിലക് വർമയും അവസാന പന്തുകളിൽ നമൻ ധിറും ചേരുമ്പോൾ റൺസ് നേടാൻ ഇന്ത്യയ്ക്കു പ്രയാസമുണ്ടാകില്ല.
പരമ്പര നേടിക്കഴിഞ്ഞതിനാൽ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. കുൽദീപ് യാദവും വരുൺ ചക്രവർത്തിയും ശിവം ദുബെയും ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളാണ്. ഇവരിൽ ആർക്കെങ്കിലും അവസരം നൽകാൻ ടീം തീരുമാനിച്ചാൽ ഇന്ത്യൻ നിരയിൽ മാറ്റങ്ങളുണ്ടാകും. അതേസമയം, തുടർവിജയങ്ങൾക്കിടയിലും ബോളിങ് നിരയുടെ പ്രകടനം ഇന്ത്യയ്ക്കു തലവേദനയായി തുടരുകയാണ്. അർഷ്ദീപ് സിങ് വിക്കറ്റു നേടുന്നുണ്ടെങ്കിലും മറ്റാരും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. ഭുവനേശ്വർ കുമാർ അടക്കമുള്ളവർ റൺസ് വിട്ടുകൊടുക്കുന്നതും ടീമിനു പ്രതിസന്ധിയാണ്.
ന്യൂസീലൻഡ് നിരയിൽ ഗ്ലെൻ ഫിലിപ്സും ഫിൻ അലനും ഡാരിൽ മിച്ചലും മികച്ച ഫോമിൽ ബാറ്റുവീശുന്നുണ്ട്. എന്നാൽ, ബോളിങ് നിരയ്ക്ക് ഇന്ത്യൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാൻ സാധിക്കുന്നില്ല. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ അടക്കമുള്ളവർ വിക്കറ്റു നേടുന്നുണ്ടെങ്കിലും വിജയത്തിലേക്കു നയിക്കുന്ന പ്രകടനമായി ഇതൊന്നും മാറുന്നില്ല. രണ്ടാം മത്സരത്തിനിടെ കാലിനു പരുക്കേറ്റ പേസർ ലോക്കി ഫെർഗൂസൻ നാലാം മത്സരത്തിനുണ്ടാകില്ല. പകരം മാറ്റ് ഫിഷറാണു ടീമിലുള്ളത്.
English Summary:






English (US) ·