Authored by: അശ്വിനി പി|Samayam Malayalam•12 Jun 2025, 4:16 pm
ഷൂട്ടിങ് കാണാൻ വന്നവരൊക്കെ നോക്കി നിൽക്കവെയാണ് ആ സംവിധായകനും നടനും എന്നെ അശ്ലീലമായി, അപമാനിക്കുന്ന തരത്തിൽ വഴക്ക് പറഞ്ഞത്
പ്രഗതി എന്നാൽ ഇതിനിടയിൽ കരിയറിൽ നിന്ന് വലിയൊരു ബ്രേക്ക് നടി എടുത്തിരുന്നു. അതിന്റെ കാരണം ഗലാട്ട പിങ്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പ്രഗതി വെളിപ്പെടുത്തി. ഗ്ലാമർ വേഷങ്ങൾ താൻ ചെയ്യുമെങ്കിലും, തന്റെ കംഫർട്ടിന് പുറത്തുള്ള വേഷത്തോട് താത്പര്യമുണ്ടായിരുന്നില്ല. സിനിമ കമ്മിറ്റഡ് ആയിക്കഴിഞ്ഞാൽ പിന്മാറുന്നതിനോടും എനിക്ക് താത്പര്യമില്ല. കമ്മിറ്റ് ചെയ്യുന്നതിന് മുൻപേ എല്ലാം ചോദിച്ച് മനസ്സിലാക്കും.
Also Read: നിങ്ങളിത് ഇപ്പോഴാണോ അറിയുന്നത്? 14 വർഷം മുൻപ് ഭാര്യ സുചിത്രയുടെ പേരിൽ മോഹൻലാൽ വാങ്ങിയതാണ് ബുർജ് ഗലീഫയിലെ മൂന്നരക്കോടിയുടെ ഫ്ളാറ്റ്! ഇപ്പോൾ എന്താണ് കാര്യം?ആ സിനിമയിൽ ഒരു റെയിൻ സോങ് ആയിരുന്നു. ഒരു തവണ എടുത്തു, പക്ഷേ ആ കോസ്റ്റ്യൂം പോര, മാറ്റണം എന്ന് പറഞ്ഞു. പകരം കൊണ്ടുവന്ന കോസ്റ്റ്യൂം എനിക്ക് കംഫർട്ട് ആയിരുന്നില്ല. അത് ഉടുത്ത് അഭിനയിക്കില്ല എന്നതിന്റെ പേരിൽ തുടങ്ങിയ തർക്കമാണ്, സംവിധായകനും നായകനും എല്ലാം എന്നെ വളരെ മോശമായി, നാണംകെടുത്തിക്കൊണ്ട് ഒച്ചത്തിൽ വഴക്കു പറഞ്ഞു. ചുറ്റിലും ഷൂട്ടിങ് കാണാൻ വന്നവരടക്കം പലരും ഉണ്ടായിരുന്നു. അത് എനിക്ക് വലിയ അപമാനമായി തോന്നി.
സിനിമ സെറ്റിൽ വഴക്കുകൾ കേൾക്കുന്നത് സ്വാഭാവികമാണ്. ഞാൻ തെറ്റ് ചെയ്തെങ്കിൽ വഴക്ക് പറഞ്ഞിട്ട് കേട്ടിട്ടുമുണ്ട്. പക്ഷേ ഇത് വളരെ മോശം ഭാഷയിൽ, അപമാനിക്കുന്ന തരത്തിലായിരുന്നു വഴക്ക്. ആ ഒരു ഒറ്റക്കാരണം കൊണ്ടാണ് ഞാൻ സിനിമ തന്നെ ഉപേക്ഷിച്ചത്. എനിക്ക് പറ്റിയ മേഖല അല്ല ഇത് എന്ന തോന്നൽ, അപ്പോൾ പിന്നെ അവിടെ നിൽക്കുന്നതിൽ അർത്ഥമില്ലല്ലോ. ആ സിനിമ ഏതാണ് എന്നോ, ആരാണ് ആ സംവിധായകനും നടനും എന്നോ പറയാൻ എനിക്ക് താത്പര്യമില്ല.
മറ്റുള്ളവരുടെ മുന്നിൽ വച്ച് ആ നടനും സംവിധായകനും എന്നെ നാണംകെടുത്തി വഴക്ക് പറഞ്ഞു, അതിന് ശേഷമാണ് സിനിമ ഉപേക്ഷിച്ചത് എന്ന് പ്രഗതി
പക്ഷേ എന്നിട്ടും ആ സിനിമ പൂർത്തീകരിച്ചു കൊടുത്തു. അന്ന് എനിക്ക് പതിനെട്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതിന് ശേഷം അഭിനയിക്കണം എന്ന് തോന്നിയില്ല. അവർ പറഞ്ഞതിനോട് ഞാൻ എതിർത്ത് സംസാരിച്ചുവെങ്കിലും, അവരെ പോലെ അശ്ലീലമായി സംസാരിച്ചില്ല. മറ്റൊരു കാര്യം, എന്നെ അത്രയും വേദനിപ്പിച്ച് സംസാരിക്കുമ്പോഴും എനിക്ക് വേണ്ടി ആരും സംസാരിച്ചില്ല- പ്രഗതി പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·