മറ്റൊരു കുടുംബം തകര്‍ത്തിട്ടല്ല സ്വന്തം കുടുംബം ഉണ്ടാക്കേണ്ടത്; സമാന്തയ്‌ക്കെതിരെ പൂനം കൗറിന്റെ പോസ്റ്റ്?

6 months ago 16

Authored by: അശ്വിനി പി|Samayam Malayalam2 Dec 2025, 2:08 pm

പണം കൊടുത്ത്, പി ആര്‍ കാമ്പയിനുകളിലൂടെ മഹത്വവല്‍ക്കരിക്കുന്ന നടി, ദുര്‍ബലരും നിരാശരുമായ പുരുഷന്മാരെ പണത്തിന് വാങ്ങിക്കുന്നു എന്നാണ് പൂനം കൗറിന്റെ ട്വീറ്റ്

poonam samanthaസമാന്ത റുത്ത് പ്രഭുവിൻറെ വിവാഹത്തിന് ശേഷം പൂനം കൌർ പങ്കുവച്ച പോസ്റ്റ്
ഇന്നലെ, ഡിസംബര്‍ 1 ന് ആയിരുന്നു സമാന്ത റുത്ത് പ്രഭുവിന്റെയും സംവിധായകന്‍ രാജ് നിഡിമോരുവിന്റെയും വിവാഹം. സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രിയപ്പെട്ട നടിയ്ക്ക് വിവാഹ മംഗള ആശംസകളുമായി എത്തുകയാണ്. അതിനിടയില്‍ നടി പൂനം കൗര്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലാവുന്നു.

മറ്റൊരു കുടുംബം തകര്‍ത്തിട്ട് സ്വന്തം കുടുംബം ഉണ്ടാക്കുന്നു, എന്തൊരു ഖേദമാണിത്. ശാക്തീകരിക്കപ്പെട്ട, വിദ്യാസമ്പന്നയായ, നാര്‍സിസിസ്റ്റിക് സ്ത്രീ, പണം കൊടുത്ത് പിആര്‍ കാമ്പെയ്നുകളിലൂടെ മഹത്വവല്‍ക്കരിക്കപ്പെട്ടവര്‍. ദുര്‍ബലരും നിരാശരുമായ പുരുഷന്മാരെ പണത്തിന് വാങ്ങാന്‍ കഴിയും- എന്ന് പറഞ്ഞുകൊണ്ടാണ് പൂനം കൗര്‍ എക്‌സില്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തത്.

Also Read: സമാന്ത വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നാഗ ചൈതന്യയുടെ പോസ്റ്റ്! കല്യാണത്തിന് പോയോ എന്ന് ആരാധകര്‍

ഇത് സമാന്തയെ തന്നെ ഉദ്ദേശിച്ചുകൊണ്ടാണ് എന്ന് പറഞ്ഞ് കമന്റുകള്‍ വരുന്നുണ്ട്. അതെ എന്ന് പറയും വിധമാണ് പൂനം കൗറിന്റെ മറുപടികളും. തമിഴ് തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയയാണ് പൂനം. ബാങ്ക്ള്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറച്ചിലുകള്‍ നടത്തുന്നതിന്റെ പേരിലും വിവാദങ്ങളുടെ പേരിലും പൂന പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന താരവുമാണ്.

അതേ സമയം, സമാന്ത റുത്ത് പ്രഭുവിന്റെ ഭര്‍ത്താവ് രാജ് നിഡിമോരു നേരത്തെ വിവാഹിതനായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വന്നതാണ്. ശൈമാലി ഡെ യാണ് രാജ് നിഡിമോരുവിന്റെ മുന്‍ഭാര്യ. ഇരുവരും 2022 മുതല്‍ വേര്‍പിരിഞ്ഞാണ് താമസം എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ വിവാഹ മോചനത്തിന് സമാന്ത എങ്ങനെയാണ് കാരണക്കാരിയാവുന്നത്, വിവാഹ ബന്ധം വേര്‍പിരിഞ്ഞവര്‍ക്ക് മറ്റൊരു ദാമ്പത്യം വേണ്ടെന്നുണ്ടോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം.

1 വർഷം ജോലി ചെയ്താൽ മതി; മുതലാളി മാറിയാലും ഗ്രാറ്റുവിറ്റി കിട്ടും, പ്രവാസികൾ അറിയേണ്ട നിയമം


പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു 2017 ല്‍ സമാന്ത റുത്ത് പ്രഭുവിന്റെയും നാഗ ചൈതന്യയുടെയും വിവാഹം. മൂന്നാം വിവാഹ വാര്‍ഷികത്തിന് ആഴ്ചകള്‍ ബാക്കി നില്‍ക്കെയാണ് 2020 ല്‍ ഇരുവരും വേര്‍പിരിഞ്ഞത്. അതിന് ശേഷം 2024 ഡിസംബര്‍ 4 ന് നടി ശോഭിത ധൂലിപാലയെ നാഗ ചൈതന്യ വിവാഹം ചെയ്തു. കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോഴാണ് സമാന്തയും മറ്റൊരു ദാമ്പത്യത്തിലേക്ക് കടന്നിരിക്കുന്നത്
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article