മറ്റൊരു ദാമ്പത്യം പോലും മഞ്ജു ചിന്തിക്കാത്തതിന് കാരണം! അത്രയ്ക്ക് ദുരനുഭവം ആയിരുന്നിരിക്കാം മുൻ ദാമ്പത്യമെന്ന് സോഷ്യൽ മീഡിയ

1 day ago 1
കഴിഞ്ഞദിവസം ഏറെ ആത്മവിശ്വാസത്തോടെ മഞ്ജു വാര്യർ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ നിറയെ. വനിതാ കമ്മീഷന്റെ പറന്നുയരാം കരുത്തോടെ ക്യാംപെയ്ൻ ഉദ്ഘടനവേദിയിൽ സംസാരിച്ച മഞ്ജുവിന്റെ വാക്കുകൾ ആണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ തരംഗം ആകുന്നത്, 'വിവാഹം ഒന്നിന്റെയും അവസാനമല്ല എന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്ന പെൺകുട്ടികൾ ഉള്ള തലമുറയാണ് ഇന്നത്തേത് എന്നാണ് മഞ്ജു പറഞ്ഞത്.

ഒപ്പം സ്ത്രീകൾക്ക് സാമ്പത്തിക സ്ഥിരത ഉണ്ടാകേണ്ടത് എത്രത്തോളം ആവശ്യമാണ് എന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ മഞ്ജു എന്ന സ്ത്രീ ജീവിതത്തിൽ എത്രത്തോളം സഹിച്ചിട്ടുണ്ടാകും എന്നാണ് സോഷ്യൽ മീഡിയ നോക്കികാണുന്നത്. മറ്റൊരു ദാമ്പത്യം പോലും മഞ്ജു ചിന്തിക്കാഞ്ഞതിന് കാരണം അത്രയ്ക്ക് ദുരനുഭവം മുൻ ദാമ്പത്യബന്ധത്തിൽ നിന്നും കിട്ടിയുണ്ടാകാം എന്നാണ് ഫാൻസിന്റെ അഭിപ്രായം. സൈബർ ഇടത്തെ എഴുത്തുകാരിൽ പലരും മഞ്ജുവിനെ പിന്തുണച്ചുകൊണ്ടുള്ള പോസ്റ്റുകൾ ആണ് പങ്കിടുന്നതിൽ അധികവും. സംസാരത്തിനിടയിൽ തന്റെ ജീവിതത്തിൽ പ്രചോദനം ചെലുത്തിയ സ്ത്രീകളെ കുറിച്ചും മഞ്ജു വാചാലയായി.


കാശ്മീരിൽ നിന്ന് കേരളത്തിലേക്ക് ലോറി ഓടിച്ചെത്തുന്ന ജലജ എന്ന സ്ത്രീയുടെയും, അച്ഛന്റെ മരണശേഷം കലയും സാഹിത്യവും തിരികെ പിടിച്ച് ജീവിതം ആഘോഷിക്കുന്ന സ്വന്തം അമ്മയുടെയും വിശേഷങ്ങളാണ് മഞ്ജു പങ്കുവെച്ചത്.

ALSO READ: അവള്‍ക്കൊപ്പമുള്ള 10 വര്‍ഷം, സഹതാര വേഷം കിട്ടിയ ഞാന്‍ ഭാഗ്യവാന്‍; വിവാഹ വാര്‍ഷികത്തില്‍ അസിന്റെ ഭര്‍ത്താവ് പറയുന്നു


അതേസമയം മഞ്ജുവിനെ കുറിച്ച് വൈറലായ വാക്കുകൾ വായിക്കാം.

നടി കല്യാണം കഴിക്കുമ്പോൾ സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന നടിയായിരുന്നു.അവരുടെ സ്വത്തുക്കൾ ഭർത്താവിനും അവകാശപ്പെട്ടതായി. പിന്നെ ജീവിതത്തിൽ രണ്ടുപേരും സെപ്പറേറ്റഡ് ആയി. .അപ്പോൾ ഒരു രൂപ പോലും ഭർത്താവിൽ നിന്നും അവൾ തിരിച്ചു വാങ്ങിയില്ല,തന്റെ സ്വത്തുക്കൾ,സമ്പാദ്യം ഒന്നും അവൾ തിരിച്ചു വാങ്ങിയില്ല എന്നാണ് റിപോർട്ടുകൾ.ജീവനാംശവും വാങ്ങിയില്ല മകൾക്ക് വേണ്ടി അവകാശവാദവും പറഞ്ഞില്ല. പകരം അവൾ പൊരുതി ലൈഫ് തിരിച്ചുപിടിച്ചു.അവളെ മോശക്കാരിയാക്കാൻ പണം വാങ്ങി പിആർ നടത്തുന്നവർ ഒരുപാട് ശ്രമിച്ചു.അവൾ പിന്നെ മറ്റൊരു ദാമ്പത്യം പോലും ചിന്തിച്ചില്ല.അത്രയ്ക്ക് ദുരനുഭവം ആയിരുന്നിരിക്കാം അവളുടെ മുൻ ദാമ്പത്യം.

Read Entire Article