Authored by: ഋതു നായർ|Samayam Malayalam•23 Jun 2025, 5:52 pm
തുഷാര കമലാക്ഷിയാണ് അനീഷിന്റെ ജീവിതപങ്കാളി. തുഷാരയ്‌ക്കൊപ്പമുള്ള ചിത്രത്തിന് ലൈഫ്, പാര്‍ട്ണര്‍ എന്നീ ഹാഷ് ടാഗുകളും ചേർത്താണ് സന്തോഷം പങ്കിട്ടത്
അനീഷ് ഉപാസന തുഷാര കമലാക്ഷി (ഫോട്ടോസ്- Samayam Malayalam) സിനിമാ മാസികകൾക്കുവേണ്ടി ഫാഷൻ ഫോട്ടോഗ്രാഫറായാണ് അനീഷ് ഉപാസന തന്റെ പ്രൊഫഷണൽ ജീവിതം തുടങ്ങുന്നത് സ്റ്റിൽ ഡിജിറ്റൽ ക്യാമറയിൽ മായമാധവം എന്ന വീഡിയോ ആൽബം റെക്കോർഡ് ചെയ്തതിന് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടവും നേടിയ അനീഷിന്റെ ഭാര്യ ആയിരുന്നു നടി അഞ്ജലി നായർ. ഇരുവരുടെയും മകൾ ആണ്പ്രമുഖ ചൈൽഡ് ആർട്ടിസ്റ്റ് അവ്നി. സുരേഷ് ഗോപിയാണ് മോൾക്ക് അങ്ങനെ പേര് നൽകിയതെന്ന് ഇടക്ക് അനീഷ് പറഞ്ഞിട്ടുണ്ട്. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങുന്ന അവ്നിയുടെ വിശേഷങ്ങൾ ഇടക്ക് അനീഷ് പങ്കുവച്ചിരുന്നു. മകളെ കാണാൻ ആകാത്ത സാഹചര്യത്തെ കുറിച്ചൊക്കെ പോസ്റ്റും താരം പങ്കിട്ടിരുന്നു.
അടുത്തിടെ നടിയും അവതാരകയും ആയ വീണ നടത്തിയ ഹോം ടൂർ വീഡിയോയിൽ ആണ് അനീഷ് മകളെക്കുറിച്ചൊക്കെ ഇമോഷണൽ ആയി സംസാരിക്കുന്നത്.മകൾ എപ്പോൾ വന്നാലും അവൾക്കായി ഒരിടം വീട്ടിൽ ഒരുക്കിയിട്ടുണ്ടെന്നും അനീഷ് പറഞ്ഞിരുന്നു. ഏറെ നാളായി മകളെ കണ്ടിട്ടെന്നും പറഞ്ഞ അനീഷ് രണ്ടാമതൊരു വിവാഹത്തെ കുറിച്ചൊക്കെ സംസാരിച്ചിരുന്നു, വീട്ടിൽ അമ്മയുടെ നിർബന്ധം തുടങ്ങിയിട്ട് കുറേക്കാലമായെന്നും അതുകൊണ്ടുതന്നെ അമ്മയുടെ അടുത്തേക്ക് പോകുന്നില്ലെന്നും അദ്ദേഹം പറയുക ഉണ്ടായി. ALSO READ: വീട്ടിൽ ഇക്കാര്യം അംഗീകരിക്കാൻ പ്രയാസമുണ്ടായി! ദർശനക്കും വിജുവിനും അത് ഈസിയും; തെറ്റുകൾ സ്വയം ഏറ്റെടുത്ത വിജയ്
എന്നാൽ അദ്ദേഹത്തിന്റെ ആരാധകർക്കും പ്രിയപെട്ടവർക്കും ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇക്കഴിഞ്ഞ ദിവസം വന്നത് ,മിനിസ്ക്രീനിന്റെ സ്വന്തം താരമായ തുഷാര അനീഷിന്റെ ജീവിതത്തിലേക്ക് എത്തുന്നു. സ്‌നേഹനിർഭര നിമിഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് ഇരുവരും എത്തിയത്. സ്നേഹം നിറഞ്ഞ ആശംസകൾ നേർന്നുകൊണ്ടാണ് ഇരു ഇന്ഡസ്ട്രിയിലെയും ആളുകൾ അനുഗ്രഹിച്ചതും. നിരവധി സീരിയലുകളുടെ ഭാഗമാണ് തുഷാര. കോമഡിയും വില്ലത്തി വേഷങ്ങളും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച തുഷാര ഇൻസ്റ്റയിലും സജീവമാണ്.
2012 ഡിസംബർ 13 ന് പുറത്തിറങ്ങിയ മാറ്റിനി എന്ന ചിത്രത്തിലൂടെയാണ് അനീഷ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. മഖ്ബൂൽ സൽമാൻ തന്റെ ഫീച്ചർ ഫിലിം അരങ്ങേറ്റം കുറിക്കുകയും മൈഥിലി പ്രധാന വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്ത ചിത്രത്തിന് നല്ല അഭിപ്രായങ്ങൾ ആണ് ലഭിച്ചത്.
അനൂപ് ശിവസേനൻ എഴുതിയ രണ്ടാമത്തെ അനീഷ് ചിത്രമായ സെക്കൻഡ്സിൽ ജയസൂര്യ , അപർണ നായർ , വിനയ് ഫോർട്ട് , വിനായകൻ എന്നിവർ ആയിരുന്നു താരങ്ങൾ.





English (US) ·