മലപ്പുറം എഫ്സിയെ 3–1ന് വരിഞ്ഞുകെട്ടി; കാലിക്കറ്റ് എഫ്സി സൂപ്പർലീഗ് കേരള ഫുട്ബോൾ സെമിയിൽ

1 month ago 3

വി.മിത്രൻ

വി.മിത്രൻ

Published: November 25, 2025 03:50 AM IST

1 minute Read

  • മത്സരം കാണാനെത്തിയത് 34,000 പേർ

 എം.ടി.വിധുരാജ് /മനോരമ​
സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ്സി താരം മുഹമ്മദ് അജ്‌സലിന്റെ ഗോൾശ്രമം മലപ്പുറം എഫ്സി ഗോളി മുഹമ്മദ് ജസീൻ തടയുന്നു. ചിത്രം: എം.ടി.വിധുരാജ് /മനോരമ​

കോഴിക്കോട് ∙ കോർപറേഷൻ സ്റ്റേഡിയത്തെ നിറച്ച 34,000 കാണികളെ സാക്ഷിനിർത്തി കാലിക്കറ്റ് എഫ്സിയുടെ സംഹാരതാണ്ഡവം. സൂപ്പർലീഗ് കേരള ഫുട്ബോളിൽ മലപ്പുറം എഫ്സിയെ 3–1ന് വരിഞ്ഞുകെട്ടി കാലിക്കറ്റ് എഫ്സി സെമിയിലെത്തി. 1–1 എന്ന സ്കോറിലായിരുന്ന മത്സരത്തിന്റെ അവസാന നേരത്ത് കാലിക്കറ്റ് എഫ്സി നേടിയത് 2 സൂപ്പർ ഗോളുകൾ. ഈ സീസണിലെ അവസാന ഹോം മത്സരം കാണാനെത്തിയ ആരാധകർ അർമാദത്തിലായി. 

ജൊനാഥൻ നാഹുവൽ പെരേര (13), മുഹമ്മദ് അജ്സൽ (88), ഫ്രെഡറിക്കോ ബുവാസോ (90+1) എന്നിവരാണ് കാലിക്കറ്റിനായി ഗോളടിച്ചത്. ഗനി അഹമ്മദ് നിഗം ചുവപ്പുകാർഡ് കണ്ടതിനാൽ രണ്ടാം പകുതിയിൽ 10 പേരുമായാണ് മലപ്പുറം കളിച്ചത്. 80ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ അയ്റ്റർ അൽഡറിലാണ് മലപ്പുറം എഫ്സിയുടെ ഏകഗോൾ നേടിയത്.

ഇതോടെ 17 പോയിന്റുമായി കാലിക്കറ്റ് എഫ്സി പട്ടികയിലെ ഒന്നാമന്മാരായി സെമിഫൈനൽ ഉറപ്പിച്ചു. 10 പോയിന്റുമായി മലപ്പുറം എഫ്സി നാലാം സ്ഥാനത്താണ്. കളി വഴിതിരിച്ചുവിട്ട ഗോൾ നേടിയ മുഹമ്മദ് അജ്സലാണ് പ്ലെയർ ഓഫ്ദ മാച്ച്. 6 ഗോളുകളുമായി മുഹമ്മദ് അജ്സലാണ് നിലവിൽ ലീഗിലെ ടോപ് സ്കോററും.

English Summary:

Thrilling Victory: Calicut FC Beats Malappuram FC 3-1 to Enter Semifinals

Read Entire Article