01 June 2025, 08:08 PM IST

ബാലനടനുളള മലയാള പുരസ്കാരം ശ്രീപത് യാന് സമ്മാനിക്കുന്നു | ഫോട്ടോ: അറേഞ്ച്ഡ്
കൊച്ചി: മലയാള പുരസ്കാരസമിതിയുടെ മികച്ച ബാലനടനുള്ള മലയാള പുരസ്കാരം:1200 മാസ്റ്റർ ശ്രീപത് യാന് നൽകി. മോണിക്ക ഒരു എ.ഐ സ്റ്റോറി എന്ന സിനിമയിലെ അഭിനയത്തെ മുൻനിർത്തിയാണ് പുരസ്കാരം.
ചലച്ചിത്ര നിർമ്മാതാവും ജേസി ഫൗണ്ടേഷൻ ചെയർമാനുമായ ജെ.ജെ. കുറ്റിക്കാട്ട് കൊച്ചിയിൽ വെച്ച് സമർപ്പിച്ചു.
അഭിലാഷ് പട്ടാമ്പി, അനു അമൃത, മുഹമ്മദ് എം.കെ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. എ.ഐ കുട്ടികളെ എങ്ങിനെ സ്വാധീനിക്കുന്നു എന്നതിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് മോണിക്ക ഒരു എ.ഐ സ്റ്റോറി.
സുമതി വളവ്, വരാഹം, റിവോൾവർ റിങ്കോ, ഓട്ടം തുള്ളൽ എന്നീ സിനിമകളാണ് ശ്രീപതിന്റേതായി ഇനി ഇറങ്ങാനുള്ളത്.
Content Highlights: Malayalam movie award, champion kid actor, Master Shripat Yan, Monica Oru A.I. Story
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·