സിറാജ് കാസിം
29 April 2025, 12:56 PM IST

പുസ്തകത്തിൻെറ കവർപേജ്, പുസ്തകത്തിൻെറ എഡിറ്റർ ഷാജി
കൊച്ചി: കഥയും തിരക്കഥയും നിറഞ്ഞ ലോകത്താണ് പ്രവര്‍ത്തിക്കുന്നതെങ്കിലും, അവര്‍ കഥയെഴുതാന്‍ തുടങ്ങിയപ്പോള്‍ പലരും അദ്ഭുതത്തോടെ നെറ്റി ചുളിച്ചു. ക്യാമറയ്ക്കു മുന്നിലുള്ളവരെയും പിന്നിലുള്ളവരെയും ഒരേ ചരടില്‍ കോര്‍ത്തിണക്കുന്ന ജോലി ചെയ്യുന്നവര്‍ക്ക് ഇത് പറ്റുമോയെന്നായി സംശയം.
എന്നാല്‍, മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും എക്‌സിക്യുട്ടീവുമാരും മാനേജര്‍മാരുമായ 20 പേര്‍ എഴുതിയ കഥകള്‍ ചേര്‍ത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ അത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരദ്ഭുതമാകുകയാണ്. ലഹരിയിലും മറ്റു വിവാദങ്ങളിലും ഉലയുന്ന മലയാള സിനിമയില്‍നിന്ന് എഴുത്തിന്റെയും വായനയുടെയും സുഗന്ധം പ്രസരിപ്പിക്കുന്ന കൂട്ടായ്മ കൂടിയാണ് ഇവരുടെ ഈ സംരംഭം.
പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷാജി പട്ടിക്കരയുടെ ആശയത്തിലാണ് കൂട്ടായ്മയുടെ തുടക്കം. തൊഴിലാളി സംഘടനയായ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് യൂണിയനിലെ അംഗങ്ങള്‍ ചേര്‍ന്ന് കഥയെഴുതുകയെന്ന ആശയം ആദ്യം പലര്‍ക്കും അദ്ഭുതമായി തോന്നി. ഷാജിക്കൊപ്പം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ എന്‍.എം. ബാദുഷയും ഷിബു ജി. സുശീലനും സിദ്ധു പനയ്ക്കലും ഷാഫി ചെമ്മാടും എല്‍ദോ സെല്‍വരാജും അടക്കം 20 പേരാണ് കഥകളെഴുതിയത്. ഈ കഥകളെല്ലാം എഡിറ്റ് ചെയ്ത് പുസ്തകമാക്കുന്ന ജോലി ഷാജി ഏറ്റെടുത്തു. അച്ചടിയിലെത്തിയ പുസ്തകം ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് പ്രകാശനം ചെയ്യാനാണ് ശ്രമം.
'കാര്യസ്ഥന്‍ കഥകള്‍' എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. ഇവര്‍ തന്നെയാണ് പ്രസാധനവും നിര്‍വഹിക്കുന്നത്. മലയാള സിനിമയിലെ താരങ്ങള്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്യാനുള്ള ശ്രമത്തിലാണ്.
Content Highlights: Malayalam Film Crew`s Book: `Karyasthan Kathkal`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·