'തലയണമന്ത്ര'ത്തിലെ കാഞ്ചനയായും, 'സ്ഫടിക'ത്തിലെ തുളസിയായും, 'അച്ചുവിന്റെ അമ്മ'യിലെ വനജയായും പ്രേക്ഷകരെ വിസ്മയിപ്പിച്ച ഉർവ്വശി എന്ന അതുല്യ നടിയുടെ മറ്റൊരു മാസ്റ്റർ ക്ലാസ് പ്രകടനമാണ് 'ആശ'യിലേത്. ഏത് പ്രായത്തിലുള്ള കഥാപാത്രത്തെയും, അത് കോമഡിയായാലും സെന്റിമെൻ്റ്സായാലും, അങ്ങേയറ്റം സ്വാഭാവികമായി സ്ക്രീനിൽ അവതരിപ്പിക്കാനുള്ള അവരുടെ കഴിവ് കാലങ്ങൾ എത്ര കഴിഞ്ഞിട്ടും മങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് 'ലേഡി സൂപ്പർസ്റ്റാർ' എന്നൊക്കെയുള്ള കൊട്ടിഘോഷിക്കപ്പെട്ട ലേബലുകൾ ആവശ്യമില്ലാത്ത, സ്വന്തം പേര് കൊണ്ടുതന്നെ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കാൻ കെൽപ്പുള്ള മലയാളത്തിന്റെ യഥാർത്ഥ സൂപ്പർസ്റ്റാറായി അവർ ഇന്നും നിലനിൽക്കുന്നത്.
നമ്മളെപ്പോലെ തന്നെയാ ബിഗ് ബിയും! വീട്ടിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ വാട്സാപ്പ് ഗ്രൂപ്പും ചില 'നുണ'കളും, രഹസ്യം വെളിപ്പെടുത്തി അമിതാഭ് ബച്ചൻ
ഈ താരമൂല്യത്തെയും അഭിനയമികവിനെയുമാണ് സംവിധായകൻ എം.എ നിഷാദ് കൃത്യമായി അടയാളപ്പെടുത്തുന്നത്. ജോജു ജോർജ്ജ്, ഐശ്വര്യ ലക്ഷ്മി തുടങ്ങി അഭിനയത്തിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച വലിയൊരു താരനിര അണിനിരന്ന ചിത്രമാണ് 'ആശ'. എന്നാൽ ഇവർക്കൊപ്പമുള്ള രംഗങ്ങളിൽപ്പോലും ഉർവ്വശി സ്വന്തം പ്രകടനം കൊണ്ട് സ്ക്രീൻ കീഴടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എല്ലാവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയപ്പോഴും, "എല്ലാ വാദ്യങ്ങളും ചെണ്ടക്ക് താഴെ" എന്ന ചൊല്ല് പോലെ സിനിമ പൂർണ്ണമായും ഉർവ്വശിയുടേതായി മാറിയെന്ന് എം.എ നിഷാദ് കുറിക്കുന്നു. അഭിനയം പഠിക്കാൻ ആഗ്രഹിക്കുന്നവർ ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും പോകേണ്ടതില്ലെന്നും, സ്ക്രീനിൽ ഉർവ്വശിയെ കണ്ട് പഠിച്ചാൽ മതിയെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
സഫർ സനൽ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിച്ച ഈ ചിത്രം നൽകുന്ന സന്ദേശം വളരെ വലുതാണ്. വിരസമായേക്കാവുന്ന നിമിഷങ്ങളെപ്പോലും സംവിധായകന്റെ ക്രാഫ്റ്റും ഉർവ്വശിയുടെ സൂക്ഷ്മാഭിനയവും ചേർന്ന് പ്രേക്ഷകരെ സിനിമയോട് ചേർത്തുനിർത്തുന്നു. നായികാ പ്രാധാന്യമുള്ള ഒരു സിനിമ ഇത്രത്തോളം മികച്ച രീതിയിൽ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ, അത് വെറുമൊരു സിനിമയുടെ വിജയമല്ല, മറിച്ച് ഉർവ്വശി എന്ന അഭിനയ വിസ്മയത്തിന്റെ, മലയാളത്തിന്റെ യഥാർത്ഥ സൂപ്പർസ്റ്റാറിന്റെ കാലാതീതമായ വിജയമാണ്.




English (US) ·