മലയാള സിനിമാ ചരിത്രത്തിലാദ്യം! കോര്‍ട്ട് റിസീവര്‍ഷിപ്പിലൊരു സിനിമ, ചേര!

1 month ago 8
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി കോടതി റിസീവര്‍ഷിപ്പില്‍ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷന്‍ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രം ' ചേര '!

ലൈന്‍ ഓഫ് കളേഴ്സിന്റെ ബാനറില്‍ നിര്‍മ്മാതാവ് എം സി അരുണും എന്‍ എന്‍ ജി ഫിലിംസിന്റെ ബാനറില്‍ കോ- പ്രൊഡൂസര്‍ നിരൂപ് ഗുപ്തയും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള കേസിലാണ്, കോടതി ഒരു റിസീവറിനെ നിയമിക്കുന്ന നടപടിയിലേക്ക് എത്തിച്ചേര്‍ന്നത്. ചേര സിനിമയുമായി ബന്ധപ്പെട്ട തുടര്‍ കാര്യങ്ങള്‍ റിസീവറുടെ നിയന്ത്രണത്തിലായിരിക്കും ഇനി മുന്നോട്ട് പോകുന്നത്.

Also Read: മാന്യമല്ലാത്തത് ഒന്നും പ്രതീക്ഷിക്കരുത്; തന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നവരോട് അന്ന രാജന്‍

ലൈന്‍ ഓഫ് കളേഴ്സ് ഇന്‍ അസ്സോസിയേഷന്‍ വിത്ത് എന്‍ എന്‍ ജി ഫിലിംസിന്റെ ബാനറില്‍ എം സി അരുണ്‍ നിര്‍മ്മാണവും നിരൂപ് ഗുപ്ത കോ-പ്രൊഡ്യൂസറുമായ ചേര സംവിധാനം ചെയ്തിരിക്കുന്നത് ലിജിന്‍ ജോസ് ആണ്.

അഡ്വക്കേറ്റ് രശ്മി ഗോപാലകൃഷ്ണനെയാണ് എറണാകുളം അഡീഷണല്‍ കോമേഴ്‌സ്യല്‍ കോര്‍ട്ട് ജഡ്ജ് രശ്മി ബി ചിറ്റൂര്‍ ചേര സിനിമയുടെ റിസീവര്‍ ആയി നിയമിച്ച് ഉത്തരവിട്ടിട്ടുള്ളത്. ഈ കേസ്സില്‍ വാദി എന്‍ എന്‍ ജി ഫിലിംസ് (NNG Films) നിരൂപ് ഗുപ്ത (Niroup Gupta) യ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത് അഡ്വ. റെയിന്‍ കെ രവിയും അഡ്വ. ജീമോന്‍ പി എബ്രഹാമും ആയിരുന്നു.


സിസ്റ്റര്‍ റേച്ചല്‍ എന്ന കഥാപാത്രമായിട്ടാണ് നിമിഷ സജയന്‍ എത്തുന്നത്. മോനച്ചന്‍ എന്നാണ് റോഷന്‍ മാത്യുവിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

ഷഹബാസ് അമനാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം അജോയ് ജോസിന്റേതാണ്, അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - രതീഷ് സുകുമാരന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ - ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സേതു അഡൂര്‍, ചീഫ് അസോസിയേറ്റ് ഡയരക്ടര്‍- സുമേഷ് മുണ്ടക്കലും സനുവും, കോസ്റ്റിയൂം ഡിസൈനര്‍ - അരുണ്‍ മനോഹരന്‍, മേക്കപ് - രതീഷ് അമ്പാടി, ക്രിയേറ്റ്‌കോണ്‍ട്രിബ്യൂഷനും കാസ്റ്റിങും നിര്‍വ്വഹിച്ചിരിയ്ക്കുന്നത് അര്‍ച്ചന വാസുദേവ്, പിആര്‍ഒ - അജയ് തുണ്ടത്തില്‍

Read Entire Article